ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒഴുക്കിയത് 6,139 കോടി രൂപ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒഴുക്കിയത് 6,139 കോടി രൂപ പ്രതീകാത്മക ചിത്രം
ധനകാര്യം

'ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷ'; ഒന്‍പത് ദിവസത്തിനിടെ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് 6100 കോടിയുടെ വിദേശ നിക്ഷേപം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒഴുക്കിയത് 6,139 കോടി രൂപ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശനിക്ഷേപം ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ 1,539 കോടി മാത്രമായിരുന്ന സ്ഥാനത്താണ് മാര്‍ച്ചില്‍ ഒന്‍പത് ദിവസത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആറായിരം കോടിയില്‍പ്പരം രൂപയുടെ വിദേശ നിക്ഷേപം എത്തിയത്. ജനുവരിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 25,743 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ പാതയിലാണെന്ന റിപ്പോര്‍ട്ടുകളും അമേരിക്കയിലെ കടപ്പത്രവിപണിയില്‍ നിന്നുള്ള നേട്ടം കുറഞ്ഞതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഡിസംബര്‍ പാദത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇന്ത്യന്‍ കമ്പനികളുടെ പ്രതീക്ഷ നല്‍കുന്ന മൂന്നാംപാദ ഫലങ്ങളും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു