8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 1,334 രൂപ; യൂബറിന് 20000 രൂപ പിഴ
8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 1,334 രൂപ; യൂബറിന് 20000 രൂപ പിഴ  പ്രതീകാത്മക ചിത്രം
ധനകാര്യം

8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 1,334 രൂപ; ഊബറിന് 20000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: യാത്രക്കാരനില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയ ഊബറിന് 20000 രൂപ പിഴ ചുമത്തി ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പിഴ തുകയില്‍ 10,000 രൂപ യാത്രക്കാരന് നല്‍കണം.ബാക്കി 10,000 രൂപ നിയമസഹായ നിയമസഹായ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമാണ് ഉത്തരവ്.

8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ യൂബര്‍ 1,334 രൂപ ഈടാക്കിയെന്നാണ് ചണ്ഡീഗഡ് സ്വദേശിയായ അശ്വനി പ്രഷാര്‍ പരാതിപ്പെട്ടത്. 359 രൂപ ഈടാക്കേണ്ടിടത്താണ് അമിത തുക ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു. 16.38 മിനുട്ട് സമയമെടുത്താണ് 8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. എന്നാല്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ ആപ്പില്‍ 359 രൂപ 1334 ആയി മാറി. ഇതിനെ തുടര്‍ന്ന് നിരവധി തവണ യൂബറിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് അശ്വനി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരാതിയുമായി ബന്ധപ്പെട്ട് ഊബര്‍ ആപ്പിലൂടെയും ജിമെയിലിലൂടെയും വിവിധ ഉപഭോക്തൃ ചാറ്റുകളും ഇമെയിലുകളും അയച്ചിരുന്നു, 8.83 കിലോമീറ്ററിന് താന്‍ 1,334 രൂപ ഊബറിന് നല്‍കിയപ്പോള്‍ കിലോമീറ്ററിന് 150 രൂപയാണ് ഊബര്‍ ഈടാക്കിയതെന്നും അശ്വനി പറഞ്ഞു.

റോഡിലെ ബ്ലോക്കുകളും മറ്റും കാരണം ഇടക്ക് റൂട്ട് മാറ്റേണ്ടി വന്നുവെന്ന് ഊബറിന്റെ വാദം. റൂട്ട് മാറ്റിയത് യാത്രക്കാരന്‍ ആവശ്യപ്പെട്ടതുകൊണ്ടാണോ അതോ ഡ്രൈവറുടെ തീരുമാനമാണോ എന്ന് അറിയില്ലെന്നും യൂബര്‍ വാദിച്ചു. എന്നാല്‍ സഞ്ചരിച്ച ദൂരവും റൂട്ട്മാപ്പും പരിശോധിച്ച കമ്മീഷന്‍ യാത്ര ദൂരത്തിന് നല്‍കേണ്ടിവരുന്ന യഥാര്‍ത്ഥ നിരക്ക് 358.57 രൂപയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കമ്പനിക്ക് പിഴയിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്