ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്
ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത് ഫയൽ
ധനകാര്യം

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 12 ദിവസത്തിനിടെ 2000 രൂപയിലധികമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബംഗളൂരു നഗരത്തില്‍ റെക്കോര്‍ഡ് മഴ, ഞായറാഴ്ച പെയ്തിറങ്ങിയത് 111.1 മില്ലിമീറ്റര്‍; 1891ലേത് പഴങ്കഥ- വീഡിയോ

ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിലൂടെ നാലു വര്‍ഷം കൊണ്ട്‌ റെയില്‍വേക്ക് ലഭിച്ചത് 6112 കോടി

'ക്രിക്കറ്റ് എത്തി, വന്നു ഹായ് പറയു'- ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി

നീറ്റ് ചോദ്യക്കടലാസ് ചോര്‍ന്നു, വീണ്ടും പരീക്ഷ നടത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി

മകനെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; അഡല്‍റ്റ് വെബ്‌സീരീസ് നായികയ്‌ക്കെതിരെ സൈബര്‍ ആക്രമണം