Home

സഹപാഠിക്കൊപ്പം നടന്നതിന് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാനൂര്‍ മുത്താറിപ്പീടികയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതി ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍. സിപിഎം അംഗമായ ജനീഷാണ് പിടിയിലായത്. അക്രമത്തിനിരയായ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. 

സഹപാഠിയായ പെണ്‍കുട്ടിയുടെ കൂടെ നടന്നതിനാണ് മുത്താറിപ്പീടികയിലെ ഓട്ടോറിക്ഷഡ്രൈവറായ ജിനീഷ് പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സദാചാര ഗുണ്ടായിസം അരങ്ങേറിയത്. മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

സംഭവത്തില്‍ കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം തന്നെ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ആളുമാറി മര്‍ദിച്ചെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. പാനൂര്‍ പൊലീസും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

സംഭവത്തില്‍ ബാലവകാശ കമ്മീഷനും കേസ് എടുത്തിരുന്നു. ചെയര്‍മാന്‍ കെ.വി. മനോജിന്റെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ