ജീവിതം

45 മിനിറ്റ് ഹൃദയം നിലച്ചു; അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:45 മിനിറ്റ് ഹൃദയമിടിപ്പ് നിലച്ചിട്ടും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്. മുംബൈയിലാണ് സംഭവം. 

ഹൃദയത്തില്‍ ദ്വാരമായിട്ടായിരുന്നു ആരാദ്യയെന്ന കുഞ്ഞിന്റെ ജനനം. അവന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പക്ഷെ 45 മിനിറ്റ് ഹൃദയമിടിപ്പ് നിലച്ചിട്ടും ആരാദ്യയുടെ ശരീരത്തില്‍ നിന്നും ജീവന്‍ പോയില്ല. സാങ്കേതിക ഉപകരണങ്ങളോടെ സഹായത്തോടെ ആരാദ്യയുടെ ജീവന്‍ ഡോക്ടര്‍മാര്‍ തിരികെ പിടിക്കുകയായിരുന്നു. 

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമായിരുന്നു ആരാദ്യയുടെ ഹൃദയം നിലച്ചത്. ഹൃദയമിടിപ്പ് തിരുച്ചുവന്നെന്ന് മാത്രമല്ല, ഇപ്പോള്‍ ആരാദ്യയുടെ ഹൃദയം സാധാരണ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 26 മണിക്കൂര്‍ നീണ്ട ഡോക്ടര്‍മാരുടെ പ്രയത്‌നത്തിന് ഒടുവിലാണ് ആരാദ്യ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം