ജീവിതം

രണ്ട് മാസം കൊണ്ട് 242 കിലോ കുറച്ചെങ്കിലും ഇമാന് ഇനി നടക്കാന്‍ സാധിക്കില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ട് മാസത്തെ ചികിത്സ കൊണ്ട് ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതിയായിരുന്ന ഇമാന്റെ തൂക്കം 242 കിലോ കുറയ്ക്കാനായെന്ന വാര്‍ത്തയെ സന്തോഷത്തോടെയും അത്ഭുതത്തോടെയുമാണ് രാജ്യം കേട്ടത്. എന്നാല്‍ ഭാരം കുറയ്ക്കാനാകുമെങ്കിലും ഇമാന്‍ അഹ്മദ് എന്ന ഈജിപ്ത്യന്‍ യുവതിക്ക് ഒരിക്കലും നടക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. 

അമിത ഭാരത്തെ തുടര്‍ന്ന് തനിയെ എഴുന്നേറ്റിരിക്കാന്‍ കൂടിയ കഴിയാത്ത ഇമാന്‍ കഴിഞ്ഞ 25 വര്‍ഷമായി കിടപ്പിലാണ്. ഇന്ത്യയിലെ ചികിത്സയിലൂടെ നടക്കാന്‍ കഴിയുമെന്നായിരുന്നു ഇമാന്റേയും കുടുംബാംഗങ്ങളുടേയും പ്രതീക്ഷ.

ഇമാന്‍ ഇരിക്കാന്‍ സാധിക്കുമെന്നും തൈറോയിഡ് പരിതി സാധാരണ നിലയിലേക്കെത്തിയെന്നും ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന മുഫാസല്‍ ലക്ഡാവാല പറഞ്ഞു. എന്നാല്‍ ഇമാന് ഒരിക്കലും നടക്കാന്‍ സാധിച്ചെന്നു വരില്ല. പതിനൊന്നാം വയസിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഇമാന്റെ കാലുകളുടെ വളര്‍ച്ച ഇല്ലാതായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 25 വര്‍ഷം ഇമാന്‍ പൂര്‍ണമായും കിടപ്പിലായതോടെ കാലുകളുടെ അവസ്ഥ വീണ്ടും മോഷമാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ