ജീവിതം

മൗഗ്ലി ഗേള്‍ തങ്ങളുടെ മകളാണെന്ന അവകാശവാദവുമായി ദമ്പതികള്‍; കാണാതാകുന്നത് ഷോപ്പിങ്ങിന് പോയപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൊലീസ് കാട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ മൗഗ്ലി ഗേള്‍ എന്നറിയപ്പെട്ട പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന അവകാശവാദവുമായി ദമ്പതികള്‍. 2016 മാര്‍ച്ച് 28ന് ഷോപ്പിങ്ങിന് പോയപ്പോള്‍ മകളെ കാണാതാവുകയായിരുന്നു എന്നാണ് ഇവരുടെ വാദം. 

റംസാന്‍ അലി ഷാ, ഭാര്യ നസ്മ എന്നിവരാണ് കുട്ടിയുടെ മാതാപിതാക്കളാണെന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അലിസ എന്നാണ് അവളുടെ പേരെന്നും അവള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായും റംസാന്‍ അലി പറയുന്നു. എന്നാല്‍ ഇവര്‍ തന്നെയാണ് അവളുടെ മാതാപിതാക്കള്‍ എന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. 

മകളെ കാണാതായതിന് ശേഷം പൊലീസില്‍ പരാതി നല്‍കുകയും, പോസ്റ്റുറുകള്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് യാതൊരു അന്വേഷണവും നടത്താന്‍ തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം കുരങ്ങുകള്‍ വളര്‍ത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ പ്രാദേശിക പത്രത്തില്‍ വന്ന ലേഖനം വന്നപ്പോഴാണ് മകളെ കണ്ടെത്താനായതെന്നും റാംസാന്‍ പറയുന്നു.

ഇപ്പോള്‍ മാനസിക അസ്വാസ്ഥ്യമുള്ള കുട്ടികള്‍ക്ക് ചികിത്സയും വിദ്യാഭ്യാസവും നല്‍കുന്ന നിര്‍വന്‍ എന്ന സ്ഥാപനത്തിലാണ് പെണ്‍കുട്ടിയിപ്പോള്‍. ഇവിടെ എത്തിയ ആദ്യ രണ്ട് ദിവസങ്ങളില്‍ നിലത്ത് വിതറിയിട്ടാണ് കുട്ടി ഭക്ഷണം കഴിച്ചിരുന്നത്. എന്നാലിപ്പോള്‍ കുട്ടിയുടെ പെരുമാറ്റം സാധാരണ നിലയിലാകുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി