ജീവിതം

ഇമാന്റെ കുടുംബത്തിന്റേത് "വിനാശകാലേ വിപരീത ബുദ്ധി"; ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടമെന്നും ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:ഇമാന്‍ അഹമ്മദിനെ ദുബായി ആശുപത്രിയിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി മുംബൈ ആശുപത്രിയിലെ ഡോക്ടര്‍ മുഫാസല്‍ ലക്ടാവാല. മറ്റൊരു ആശുപത്രിയിലേക്ക് ഇമാനെ
മാറ്റുന്നത് അപകടമാണെന്നാണ് ഡോക്ടര്‍ ഇമാന്റെ ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയും പോലെയാണ് ഇമാന്റെ കുടുംബത്തിന്റെ പ്രവര്‍ത്തിയെന്ന് ഡോക്ടര്‍ പറയുന്നു. അബുദാബിയിലെ ആശുപത്രിയിലേക്ക് ഇമാനെ മാറ്റാനാണ് കുടുംബം തയ്യാറെടുക്കുന്നത്. 

ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതിയെന്ന പേരുമായായിരുന്നു രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇമാന്‍ ഇന്ത്യയിലെത്തിയത്. മുംബൈയിലെ ചികിത്സയിലൂടെ ഇമാന്റെ ഭാരം 250 കിലോ കുറയ്ക്കാനായെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നും ഇവിടുത്തെ ചികിത്സയിലൂടെ ഇമാന്റെ ആരോഗ്യ നില മോശമായിരിക്കുകയാണെന്നാണ് ഇമാന്റെ കുടുംബത്തിന്റെ ആരോപണം. 

കിടക്കയിലായിരുന്നു ഇമാനെ താന്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് ഏറ്റെടുത്തത്. എന്നാല്‍ കസേരയില്‍ ഇരുത്തിയാകും ഇമാനെ മടക്കി അയക്കുക എന്നാണ് ഇമാന്റെ കുടുംബത്തിന് താന്‍ നല്‍കിയ വാക്ക്. ഇത് പാലിക്കാന്‍ തനിക്കാകുമെന്നു ഡോക്ടര്‍ ലക്ടാവാല പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത