ജീവിതം

പൊതുസ്ഥലത്ത് വെച്ച് മൂലയൂട്ടേണ്ടി വരുന്ന അമ്മമാര്‍ക്ക് നേരെ വാളോങ്ങുന്നവര്‍ക്കായി

സമകാലിക മലയാളം ഡെസ്ക്

പൊതുസ്ഥലത്ത് വെച്ച് കുഞ്ഞിന് മുലയൂട്ടുന്നതിനെ എതിര്‍ക്കുന്ന സമീപനമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചായിരുന്നു കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ രംഗത്തെത്തിയത്. 

എവിടെ വെച്ച് കുഞ്ഞ് ആവശ്യപ്പെടുന്നുവോ അവിടെ വെച്ച് കുഞ്ഞിന് മുലപ്പാല്‍ നല്‍കുമെന്നായിരുന്നു കുഞ്ഞിന് പാല്‍ നല്‍കുന്ന ഫോട്ടോ ഒപ്പം വെച്ച് അലിയ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഏപ്രിലിലായിരുന്നു സംഭവം. എന്നാല്‍ അലിയയുടെ പ്രതികരണം വലിയ വിവാദമായിരുന്നു ഇവിടെ സൃഷ്ടിച്ചത്. 

അസന്മാര്‍ഗീകമായ പ്രവര്‍ത്തിയാണ് പ്രസിഡന്റിന്റെ മകളുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും, ഈ ഫോട്ടോ നീക്കം ചെയ്യണമെന്നും പറഞ്ഞ്‌ മുസ്ലീം വിഭാഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. അന്നുണ്ടായ ആ ഒച്ചപ്പാടുകള്‍ക്ക് ബിബിസിയിലെ ഒരു അഭിമുഖത്തിലൂടെ മറുപടി നല്‍കുകയാണ് ആലിയ. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും അവര്‍ പിന്നോട്ടു പോയിട്ടില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ ശക്തമാവുകയും ചെയ്തിരിക്കുന്നു. 

ചിന്തകളില്‍ മാറ്റം ഉണ്ടാകണം. സ്ത്രീകളുടെ ശരീരത്തെ അമിതമായി ലൈംഗീകവത്കരിക്കുകയാണ്. എന്റെ ശരീരം അശ്ലീലമല്ല, തന്റെ കുഞ്ഞിന്റെ ആവശ്യം നിറവേറ്റുന്നതിന് വേണ്ടിയാണത്, ലൈംഗീകവത്കരിക്കാനല്ലെന്നും അവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്