ജീവിതം

മൈക്കില്‍ ജാക്‌സന്റെ ചുവടുകളോടെ മാല മോഷ്ടിക്കുന്ന ഝാന്‍സിയിലെ കള്ളന്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മാല പൊട്ടിക്കാന്‍ മാത്രമല്ല, മൈക്കല്‍ ജാക്‌സനെ പോലെ ചുവടു വയ്ക്കാനും ഝാന്‍സിയിലെ ഈ കള്ളനറിയാം. പതിനാറാം വയസില്‍ മോഷണം ആരംഭിച്ച് ഇതുവരെ നൂറിലധികം തവണ മാലപൊട്ടിച്ച റിങ്കു ഭധൗരിയയുടെ ചുവടുകളാണ് ഇപ്പോള്‍ എല്ലാവരേയും അതിശയിപ്പിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ ഈ കള്ളന്‍ ഒരു ഡാന്‍സ് മാസ്റ്റര്‍ കൂടിയാണ്. റിങ്കുവിന്റെ ഡാന്‍സിന്റെ മികവ് മനസിലാക്കിയ പൊലീസുകാര്‍ ഇവനെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സ്റ്റേഷനില്‍ വെച്ചും ഡാന്‍സ് കളിപ്പിക്കുന്നു. അങ്ങിനെ സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ പകര്‍ത്തിയ കള്ളന്റെ നൃത്തമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

മോഷണത്തിന്റെ സമയത്തും, പൊലീസിന്റെ പിടിയില്‍പെടാതെ രക്ഷപെടുന്ന സമയത്തും റിങ്കു നൃത്തച്ചുവടുകള്‍ വെച്ച് പൊലീസിനെ കുഴക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍