ജീവിതം

ആഞ്ചലീന ജോളിയെ പോലെയാവാന്‍ 50 ശസ്ത്രക്രീയ, മനുഷ്യരൂപം ആണോ എന്ന് സമൂഹമാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സമൂഹത്തില്‍ പ്രശസ്തരായ പലരോടും ആരാധന തോന്നുന്നത് സ്വാഭാവികം. ഈ ആരാധനയുടെ പേരില്‍ പലരും ചെയ്തു കൂട്ടുന്ന അസാധാരണ കാര്യങ്ങളും പലപ്പോഴും വാര്‍ത്തകളായി നമുക്ക് മുന്നിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ആഞ്ചലീന ജോളിയെ പോലെ ആവാന്‍ ഒരു പത്തൊന്‍പതുകാരി ചെയ്ത കടന്ന കൈയാണ് ഏവരേയും ഞെട്ടിക്കുന്നത്. 

ഹോളിവുഡ് താരം ആഞ്ചലീന ജോളിയുടെ രൂപത്തിലേക്കെത്താന്‍ 50 ശസ്ത്രക്രീയകള്‍ക്കാണ് യുവതി വിധേയമായത്. 50 ശസ്ത്രക്രീയകള്‍ എന്ന് കേട്ട് ഞെട്ടിയവര്‍ അവളുടെ ഇപ്പോഴത്തെ രൂപം കണ്ട് വീണ്ടും ഞെട്ടി. 

മനുഷ്യ മുഖത്തില്‍ നിന്നും വിചിത്രമായ മുഖവുമായാണ് സഹര്‍ തബര്‍ ഇപ്പോള്‍ കഴിയുന്നത്. സഹറിന്റെ ആഞ്ചലീനയോടുള്ള ആരാധന പ്രശസ്തമാണ്. ആഞ്ചലിനയുടെ ആരാധകയ്ക്കും വലിയൊരു ഫാന്‍ ഫോളോയിങ് ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അവള്‍ എത്തി നില്‍ക്കുന്ന അവസ്ഥ അവളുടെ തന്നെ പിഴവായിട്ടാണ് ഏവരും കാണുന്നത്. 

ആഞ്ചലീനയുടേത് പോലുള്ള ശരീരം ലഭിക്കുന്നതിനായി കഠിനമായ ഡയറ്റിങ്ങിലൂടെ തന്റെ ശരീരഭാരം 40 കിലോയില്‍ താഴെയാക്കി നിര്‍ത്തുകയാണ് അവള്‍. ഇന്‍സ്റ്റഗ്രാമില്‍ സഹറിന് 3,25,000 ഫോളോവേഴ്‌സുണ്ട്. അവള്‍ ഓരോ ഫോട്ടോ ഷെയര്‍ ചെയ്യുംതോറും ഫോളോവേഴ്‌സിന്റെ എണ്ണം കൂടി വരുന്നു. 

ഇവളുടെ മുഖത്ത് ആരാണ് ബോംബ് എറിഞ്ഞത് എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് പലരും സഹറിനെ പരിഹസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍