ജീവിതം

കാണാതായ മകനു വേണ്ടി കഴിഞ്ഞ അഞ്ച് മാസമായി സൈക്കിള്‍ ചവിട്ടി ഒരു അച്ഛന്‍; താണ്ടിയത് 2000 കിലോമീറ്റര്‍

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: നഷ്ടപ്പെട്ടുപോയ മകനെ കണ്ടെത്താനായി കഴിഞ്ഞ അഞ്ച് മാസമായി സൈക്കിള്‍ ചവിട്ടുകയാണ് ഈ അച്ഛന്‍. ഉത്തര്‍പ്രദേശിലെ ഹത്‌റസിലുള്ള കര്‍ഷകനായ സതീഷ് ചന്ദ്രയാണ് 11 വയസുകാരനായ മകന്‍ ഗോഡ്‌നയെ കാണാതായതുമുതല്‍ റെയില്‍വേ ട്രാക്കിന്റെ വശത്തിലൂടെ സൈക്കിള്‍ ചവിട്ടുന്നത്. കഴിഞ്ഞ ജൂണിലാണ് കുട്ടിയെ കാണാതാകുന്നത്. അന്നു മുതല്‍ ഡല്‍ഹി, ഝാന്‍സി, കാന്‍പൂര്‍, ബിന എന്നിവിടങ്ങളിലൂടെ സൈക്കിള്‍ ചവിട്ടി മകനെ തെരഞ്ഞുകൊണ്ടിരിക്കുകയാണ് സതീഷ്. 

നാല്‍പ്പത്തി രണ്ടുകാരനായ ഇദ്ദേഹം മകന്റെ ഫോട്ടോയുമായി ഇതിനൊടകം 2000 കിലോ മീറ്റര്‍ താണ്ടിക്കഴിഞ്ഞു. സതീഷിന്റെ ജീവനോടെയുള്ള ഒരേയൊരു കുട്ടിയാണ് ഗോഡ്‌ന. സതീഷിനും ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ അസുഖം ബാധിച്ചും മറ്റൊരാള്‍ ട്രാക്റ്റര്‍ കയറിയും മരിക്കുകയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള ഗോഡ്‌നയ്ക്ക് ശരിക്ക് സംസാരിക്കാനും സാധിക്കില്ല. കുട്ടിയെ അവസാനമായി കണ്ടത് ഹത്രാസിലുള്ള മദ്രാക് റെയിവേ സ്‌റ്റേഷനിലാണ്. സതീഷ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. 

ട്രെയിന്‍ കയറി അറിയാത്ത ഏതെങ്കിലും സ്ഥലത്ത് ചെന്ന് ഇറങ്ങിയിട്ടുണ്ടാകും എന്ന വിശ്വാസത്തിലാണ് റെയില്‍വേ ട്രാക്കിന് സമീപത്തിലൂടെ സതീഷ് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയത്. കുട്ടിയുടെ ചിത്രം യാത്രക്കാരെ കാണിച്ചിട്ട് അച്ഛന്‍ അന്വേഷിക്കുന്നുമുണ്ട്. ആഗ്രയിലെ ഇത്മഡ്പൂര്‍ നഗരത്തില്‍ എത്തിയ സതീഷ് മേഖലയിലെ അനാഥകുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നരേഷ് പരസിനെ ബന്ധപ്പെട്ടതോടെയാണ് മകനെ തേടിയുള്ള അച്ഛന്റെ യാത്ര വാര്‍ത്തകളില്‍ ഇടം നേടിയത്. 

സംഭവത്തെക്കുറിച്ച് നരേഷ് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് സുശീല്‍ ഗുലെ വ്യക്തമാക്കി. ഇത് മുന്‍പ് രണ്ട് തവണ ഗുഡ്‌ന വീട്ടില്‍ നിന്ന് ഓടിപ്പോയിട്ടുണ്ട്. അപ്പോഴെല്ലാം കുട്ടി തിരികെ വന്നു. എന്നാല്‍ ഇത്തവണ അവന് വേണ്ടി കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ