ജീവിതം

സെക്‌സിന് ഏറ്റവും അനുയോജ്യമായ മാസമായി ഡിസംബറിനെ മാറ്റുന്നതെന്ത്?

സമകാലിക മലയാളം ഡെസ്ക്

ഡിസംബറിനെകുറിച്ച് പറയുമ്പോഴൊക്കെ അതല്‍പ്പം റൊമാന്റിക്കായി മാറാറുണ്ടെന്നത് വാസ്തവം തന്നെ. ആഘോഷങ്ങളും, കാലാവസ്ഥയും, പിന്നെ വര്‍ഷത്തിലെ അവസാന മാസം എന്നതുമെല്ലാം ഡിസംബറിനെ എല്ലാവരുടെയും ഇഷ്ട മാസമാക്കുന്നു. ഈ വര്‍ഷം ചെയ്യാന്‍ പദ്ധതിയിട്ടിട്ട് നടക്കാതിരുന്നത് യാഥാര്‍ത്ഥ്യമാക്കാനുള്ള അവസാന അവസരമാണ് ഡിസംബര്‍ കൊണ്ടുവരുന്നത്. 

നവംബറില്‍ നിന്ന് ഡിസംബറിലേക്ക് കടക്കുന്ന ഓരോ ദിവസവും ശീതകാലം കൂടുതല്‍ പിടിമുറുക്കാന്‍ തുടങ്ങും. രാവിലെ ശല്യപ്പെടുത്താന്‍ എത്തുന്ന അലാം ഓഫാക്കി പുതപ്പിനുള്ളില്‍ മൂടിപുതച്ച് കിടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അന്തരീക്ഷത്തിലെ ആ മാത്രികശക്തി ഒപ്പമുള്ള പങ്കാളിയെ ചേര്‍ത്ത് പിടിക്കാന്‍ കൊതുപ്പിക്കും. 

വിട്ടില്‍ നിന്ന് ഓഫീസിലെക്കിറങ്ങുന്ന ഡിസംബറിലെ ഓരോദിവസവും വൈകുന്നേരം നേരത്തേ എത്താം എന്ന വാക്കുകള്‍ സ്ഥിരമാകും. പങ്കാളിയുമായുള്ള സെക്‌സ് എപ്പോഴും ആനന്ദകരമാണെങ്കിലും ഡിസംബറിലെ കാലവസ്ഥ അത് കൂടുതല്‍ ആനന്ദകരമാക്കും. 

വെക്കേഷന്‍ ചിലവിടാനായി ഏറ്റവുമധികം തിരഞ്ഞെടുക്കുന്നതും ഡിസംബര്‍ തന്നെ. ആകര്‍ഷകമായ സ്തലവും നല്ല ഭക്ഷണവും ഏറ്റവും മികച്ച കാലാവസ്ഥയുമെല്ലാം സെക്‌സിന് പെര്‍ഫക്ട് റെസിപിയാകുന്നു. 

ഡിസംബറിലെ ഭക്ഷണശീലം പോലും കൂടുതല്‍ സെക്‌സിന് പ്രചോദിപ്പിക്കുന്നതാണെന്ന് പറഞ്ഞാല്‍ തര്‍ക്കമില്ല. ആഘോഷാവസരങ്ങള്‍ ആയതുകൊണ്ടുതന്നെ ചോക്ലേറ്റിനും കേക്കിനും പഞ്ഞമുണ്ടാകില്ല. ഈ മാസം ഏറ്റവുമധികം ആവര്‍ത്തിച്ച് കഴിക്കുന്നതും ഇവ തന്നെ. കഴിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ പോലും കേക്ക് കഴിക്കാതിരിക്കാന്‍ പറ്റാത്ത ഒരു മാസം. ക്രിസ്മസിന്റെയും ന്യൂ ഇയറിന്റെയും ഭാഗമായി നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ കേക്ക്, എരിവുള്ളവ, മാംസം തുടങ്ങിയവയെല്ലാം നിങ്ങളുടെ ഉള്ളിലെ കാമം ഉണര്‍ത്തുന്നവയാണ്. ഇത്ര മനോഹരമായ വികാരത്തെ നിങ്ങളിലേക്കെത്തിക്കുന്ന ഈ ഭക്ഷണങ്ങളെകുറിച്ച് ആരാണ് കുറ്റം പറയുക. ഇതെല്ലാം ഡിസംബറിനെ റിലേഷണ്‍ഷിപ് ഗോളുകള്‍ പൂര്‍ത്തികരിക്കാന്‍ അനുയോജ്യമായ സമയമാക്കുന്നു. 'ഹാപ്പി ഡിസംബര്‍'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം