ജീവിതം

റെജി തോമസ്; മുബൈയിലെ എയ്ഡ്‌സ് ബാധിത കുട്ടികളുടെ അഭയകേന്ദ്രമാകുന്ന മലയാളി 

സമകാലിക മലയാളം ഡെസ്ക്

എച്ച്‌ഐവി രോഗബാധിതരായവരെ ഇപ്പോളും നമ്മുടെ സമൂഹം അരികുചേര്‍ത്ത് നിര്‍ത്താനാണ് ശ്രമിക്കുന്നത്. കുട്ടികളായാലും മുതിര്‍ന്നവരായാലും അങ്ങനെ തന്നെയാണ്. സര്‍ക്കാരും സന്നദ്ധ സംഘടനകളും മാറി മാറി ക്യാമ്പയിനുകള്‍ നടത്തിയിട്ടും സിനിമാ താരങ്ങളെ അടക്കം വെച്ച് പ്രചരണം നടത്തിയിട്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സ്വന്തം പിഴവുകൊണ്ടല്ലാതെ എച്ചഐവി പോസിറ്റീവായി ജനിക്കുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. വിദ്യാലയങ്ങളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നു. ആ സാഹചര്യത്തിലാണ് നമ്മള്‍ റെജി തോമസ് എന്ന മലയാളി പാസ്റ്ററിനെ പരിചയപ്പെടേണ്ടത്. ന്യൂ മുംബൈയിലെ റെജി തോമസിന്റെ സ്വന്തം വീട്ടില്‍ 19 എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ താമസിക്കുന്നുണ്ട്. നമുക്ക് കമ്മട്ടിപ്പാടത്തിലെ ബാലന്‍ സ്റ്റൈലില്‍ നാട്ടുകാരോട് പറയാം കൈ അടിക്കെടാ! കാരണം ഏയ്ഡ്‌സ് രോഗികളെ അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സമൂഹത്തില്‍ അവരെ സംരക്ഷിക്കാന്‍,ചേര്‍ത്തു നിര്‍ത്താന്‍ റെജി തോമസ് കാട്ടുന്ന വലിയ മനസ്സ് തീര്‍ച്ചയായും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

2008ല്‍ ഡിവൈ പാട്ടീല്‍ ആശുപത്രിയല്‍ വെച്ച് എച്ച്‌ഐവി ബാധിതയായ ഒരു 12 വയസ്സുകാരി നേപ്പാളി അനാധ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതോടെയാണ് തോമസിന്റെ ജീവിതം മാറി മാറിയുന്നത്. അന്നവള്‍ രോഗം മൂര്‍ച്ഛിച്ച് മരണാവസ്ഥയിലായിരുന്നു. തോമസിനോട് അവള്‍ യാജിച്ചത് ഇപ്പോഴും തോമസ് ഓര്‍ക്കുന്നു. ന്യൂഡില്‍സ് വേണം എന്നായിരുന്നു അവളുടെ ആഗ്രഹം. പിറ്റേന്ന് ന്യൂഡില്‍സുമായി തോമസ് എത്തുമ്പോഴേക്കും അവള്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ സംഭവമാണ് തോമസിനെ എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും അവരുടെ സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചത്. 

1989ലാണ് തോമസ് കേരളത്തില്‍ നിന്ന് ബോംബേയിലേക്ക്‌വണ്ടി കയറുന്നത്. അദ്ധ്യാത്മിക പഠനങ്ങള്‍ കഴിഞ്ഞ ശേഷം പല സ്ഥലങ്ങളില്‍ ജോലി ചെയ്തതിന് ശേഷമാണ് തോമസ് ബോംബെയിലെത്തുന്നത്. അന്നു മുതല്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു തോമസ്. 

2009ല്‍ ഒരു എയ്ഡ്‌സ് സെന്ററിലെ കുട്ടികളുടെ പുനധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ് തോമസ് ഈ മേഖലയിലെ തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എച്ച്‌ഐവി ബാധിതരായ കുട്ടികളെ പുനധിവസിപ്പിക്കാന്‍ ആ സമയത്ത് ആരും തന്നെ തയ്യാറായിരുന്നില്ല, അതുകൊണ്ട് തോമസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തന്നെ എയ്ഡ്‌സ് സെന്ററിലെ മൂന്ന് കുട്ടികളേയും കൂട്ടി കൊണ്ടുപോയി. അതില്‍ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. അതിന് ശേഷം 1 നും 16നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ തന്റെ വീട്ടില്‍ താമസിപ്പാക്കുള്ള തീരുമാനം എടുത്തു. നിലവില്‍ 19 കുട്ടികകള്‍ തോമസിന്റെ സംരക്ഷണയില്‍ കഴിയുന്നു. അവര്‍ക്ക് തോമസ് വിദ്യാഭ്യാസവും മറ്റ് സംവിധാനങ്ങളും നല്‍കുന്നു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കി ഭാര്യയും കൂടെയുണ്ട്. 19ഉം 17ഉം വയസ്സുള്ള രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. ജെസ്റ്റിനും ജെന്നിയും. തോമസ് തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍