ജീവിതം

 പൂവും പുല്ലും പച്ചക്കറിയും, എന്തിന് പഴം പോലും മകള്‍ക്ക് വസ്ത്രമാക്കിയ അമ്മ

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം വെച്ച് കളിക്കരുതെന്നാണ് മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന പ്രധാന ഉപദേശങ്ങളില്‍ ഒന്ന്. എന്നാല്‍ ഇവിടെ ഒരു അമ്മ പൂവും, പഴവും, പുല്ലും പച്ചക്കറിയും എല്ലാം എടുത്ത് മകള്‍ക്ക് വസ്ത്രം ഒരുക്കിയിരിക്കുകയാണ്. 

ചില മാതാപിതാക്കള്‍ അങ്ങിനെയാകും. തങ്ങളുടെ ക്രിയേറ്റിവിറ്റി അങ്ങെടുത്ത് മക്കളുടെ വസ്ത്രങ്ങളില്‍ പ്രയോഗിച്ച് കളയും. ഈ അമ്മയുടെ ക്രിയേറ്റിവിറ്റി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കയ്യടി നേടുന്നുണ്ട്. 

ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മകളുടെ നേര്‍ക്ക് നീട്ടുകയാണ് റോസാ പൂവും, കോളി ഫ്‌ലവറും അങ്ങിനെ എല്ലാം. ഇത് പെര്‍ഫക്ട് പൊസിഷനില്‍ വരുന്നതോടെ അവള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രമായി തോന്നും. 

തന്റെ പരീക്ഷണങ്ങള്‍ അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ ഈ അമ്മയുടേയും മകളുടേയും ആരാധകരുടെ എണ്ണം കൂടിക്കൂടി വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍