ജീവിതം

ഓംകാരം പാടി കുട്ടിയെ ഉറക്കുന്ന വിദേശിയുടെ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സാന്റിയാഗോ: പിറന്ന് മാസങ്ങള്‍ മാത്രമായ കുട്ടി നിര്‍ത്താതെ കരയുമ്പോള്‍ കുഞ്ഞിന്റെ അരികില്‍ കിടന്ന് ഓം എന്ന് നീട്ടിപ്പറയുന്നതോടെ കുഞ്ഞ് നിശബ്ദയായി മാറുന്നതാണ് വീഡിയോ. സാന്റിയാഗോയിലെ മോട്ടിവേഷന്‍ സ്പീക്കറായ ഡാനിയേല്‍ എയ്‌സന്‍മാനാണ് തന്റെ കുഞ്ഞുമകള്‍ ഡിവിനയുടെ ചെവിയില്‍ ഓംകാരം ഓതി ഉറക്കുന്നത്. തന്റെ ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കിയ ഈ വീഡിയോ ഒരാഴ്ചയ്ക്കുള്ളില്‍ 25 മില്യണ്‍ ആളുകളാണ് കണ്ടത്.

ഇതിനെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞതോടെ കാഴ്ചക്കാരുടെ എണ്ണം ഇരട്ടിയായി. ഒപ്പം പല സംശയങ്ങളും ഡാനിയേല്‍ എയ്‌സെന്‍മാന്റെ ഫെയ്‌സ്ബുക്കിലേക്കും മറ്റുമായി വന്നു. കുട്ടിയെ ഇങ്ങനെ ഉറക്കാന്‍ പറ്റുമോ? ഇത് തട്ടിപ്പാണ് തുടങ്ങിയ കമന്റുകളും വന്നതോടെ വീണ്ടും ഇതേമട്ടില്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് വന്നു. ഇതും ഹിറ്റാണെങ്കിലും ആദ്യം നല്‍കിയ ലൈവ് വീഡിയോയുടെ അത്രയും എത്തില്ല.

ഈ വീഡിയോകള്‍ക്കുവന്ന കമന്റാണ് ഏറ്റവും രസകരം. ഡാനിയേലിന്റെ ഈ വീഡിയോയെ അനുകരിച്ച് പലരും സ്വന്തം മക്കളെ ഉറക്കാന്‍ ശ്രമിച്ചതായി സ്വന്തം അനുഭവം ചേര്‍ത്ത് പലരും എഴുതി. ചിലര്‍ കുഞ്ഞിനെ ഇതേമട്ടില്‍ ഉറക്കി എന്നെഴുതിയപ്പോള്‍ ചിലര്‍ കുഞ്ഞിനെ ഉറക്കാന്‍ വേണ്ടി ഓം എന്ന് ചൊല്ലി ഉറങ്ങിപ്പോയത്രേ!
ചിലര്‍ കമന്റിലൂടെ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്. ''ഡാനിയേല്‍, നിങ്ങളുടെ മകള്‍ ഡിവിന കഴിഞ്ഞജന്മത്തില്‍ ഒരു ബുദ്ധസന്യാസിയായിരുന്നു. അതാണ് ബുദ്ധിസ്റ്റുകളുടെ ഓംകാരം കേട്ടപ്പോള്‍ ധ്യാനത്തിലായത്'' എന്നായിരുന്നു ഒരാളുടെ കമന്റ്.
ദൈവികമായ അത്ഭുതങ്ങളൊന്നുമില്ലെന്നും ഇത് സംഗീതത്തിന്റെ മാസ്മരികതയാണെന്ന് ഒരു സംഗീതകാരന്‍ കമന്റ് ചെയ്തിട്ടുണ്ട്. ഡാനിയേലും ഇത് ദൈവികതയാണെന്ന് പറയുന്നില്ല. എന്തായാലും ഇത് ഇന്ത്യയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'