ജീവിതം

മാതൃദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കി ഒരു അമ്മ കുരങ്ങിന്റെ വേദന

സമകാലിക മലയാളം ഡെസ്ക്

അമ്മമാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ദിവസമാണ് മെയ് 14. അമ്മമാര്‍ക്ക് ആശംസയും സമ്മാനങ്ങളുമായി ഇന്ന് മാതൃദിനം ആഘോഷിക്കുമ്പോള്‍ ഒരു കുരങ്ങിന്റേയും അതിന്റെ കുഞ്ഞിന്റേയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

പെട്ടെന്ന് ബോധമില്ലാതെ തളര്‍ന്നുവീണ കുരങ്ങിന്‍ കുഞ്ഞിനെ കയ്യില്‍ താങ്ങി പിടിച്ച് കരയുന്ന അമ്മ കുരങ്ങിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മധ്യപ്രദേശില്‍ നിന്നുമുള്ള ഫോട്ടോഗ്രാഫര്‍ അവിനാശ് ലോധിയാണ് ഈ ചിത്രം പകര്‍ത്തിയത്. ഈ ഫോട്ടോ എടുത്തതിന് ശേഷം താന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്ന് അവിനാശ് പറയുന്നു. വാക്കുകളിലൂടെയല്ലാതെ വേദന വ്യക്തമാക്കാനാകുമെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഒരു ഫോട്ടോ നിശബ്ദമായി ആയിരം വാക്കുകള്‍ നമ്മോട് പറയുന്നതായും അവിനാശ്. ജബല്‍പൂരിലെ കുരങ്ങുകളുടെ ചിത്രമെടുക്കാന്‍ എത്തിയ അവിനാശിന് മുന്നിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഈ രംഗമെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത