ജീവിതം

വെട്ടിച്ചു മാറ്റുന്നതിനിടെ ഇടിച്ചു കയറിവന്ന കാറിന് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട് അമ്മയും കുഞ്ഞുങ്ങളും

സമകാലിക മലയാളം ഡെസ്ക്

എപ്പോഴാണ് ഒരു അപകടം നമ്മുടെ മുന്നിലേക്ക് എത്തുന്നതെന്ന് പറയാന്‍ സാധിക്കില്ല. റോഡിനരികിലൂടെയാണ് നടന്നുപോകുന്നതെങ്കിലും ഒരു വാഹനം നമ്മുടെ നേരെ വന്ന് ഇടിക്കാനും മതി. പക്ഷെ മരിച്ചെന്ന് കരുതിയ ചില അപകടങ്ങളില്‍ നമ്മളെ തന്നെ ഞെട്ടിച്ച് ഒരു പോറല്‍ പോലും ഏല്‍ക്കാത്ത നമ്മള്‍ രക്ഷപ്പെട്ടിട്ടുമുണ്ടാകാം. 

അങ്ങിനെ ഒരു വാഹനാപകടത്തില്‍ നിന്നും കുഞ്ഞുങ്ങളുമായി വന്ന അമ്മ രക്ഷപെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മക്കളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. 

നാല് വഴികളുള്ള ഒരു ജങ്ഷനില്‍ വെച്ച് ഒരു വശത്ത് നിന്നും അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കാതിരിക്കാനായി മറ്റൊരു ദിശയില്‍ നിന്നും വരികയായിരുന്ന കാര്‍ വെട്ടിച്ച് മാറ്റുകയായിരുന്നു. കുട്ടികളെ സ്‌കൂളിലാക്കുന്നതിനായി റോഡിന് അരികിലൂടെ നടക്കുകയായിരുന്ന അമ്മയ്ക്കും മക്കള്‍ക്കും നേരെയാണ് വെട്ടിച്ച് മാറ്റിയ കാര്‍ ഇടിച്ചു കയറിയത്. എന്നാല്‍ അഞ്ച് വയസുകാരിയായ കുഞ്ഞിന് നിസാര പരിക്കേറ്റതൊഴിച്ചാല്‍ മറ്റാര്‍ക്കും വലിയ പരിക്കൊന്നും സംഭവിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍