ജീവിതം

സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ആധാര്‍ 'വൈറസ്'; പ്രതിഷേധ ശബ്ദമായി ടി.എന്‍ കൃഷ്ണയും പെരുമാള്‍ മുരുകനും

സമകാലിക മലയാളം ഡെസ്ക്

നങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ സംഗീതത്തിലൂടെ പ്രതിരോധിക്കുകയാണ് പ്രൈവസി മാറ്റേഴ്‌സ് എന്ന സംഗീത ആല്‍ബത്തിലൂടെ കര്‍ണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണന്. ഇന്ത്യയിലെ എല്ലാ പൗരന്‍മാരുടേയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ആധാര്‍ കാര്‍ഡിനെതിരേ ശബ്ദമുയര്‍ത്തുന്ന പ്രൈവസി മാറ്റേഴ്‌സ് ഇതിനോടകം ഇന്റര്‍നെറ്റില്‍ വലിയ പ്രചാരണം നേടിക്കഴിഞ്ഞു. 

കൃഷ്ണയ്‌ക്കൊപ്പം തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, സാമൂഹിക പ്രവര്‍ത്തക സോഫിയ അഷ്‌റഫ്, നാടോടി ഗായിക ശീതള്‍ സാതെ എന്നിവര്‍ ആല്‍ബത്തിലൂടെ സ്വകാര്യതയിലുള്ള മൗലികാവകാശത്തെക്കുറിച്ച് ശക്തമായ നിലപാട് വ്യക്തമാക്കുന്നുണ്ട്. 

ഓഗസ്റ്റ് 24 ന് സ്വകാര്യതയെക്കുറിച്ചുള്ള മൗലികാവകാശം സംബന്ധിച്ച് സുപ്രീംകോടതി വിധിയെപ്പറ്റി പറഞ്ഞുകൊണ്ടാണ് പ്രൈവസി മാറ്റേഴ്‌സ് ആരംഭിക്കുന്നത്. അതിന് ശേഷമാണ് യഥാര്‍ത്ഥ വിഷയമായ ആധാറിലേക്ക് കടക്കുന്നത്. സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോള്‍ പോലും ആധാറിലൂടെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. 

വീഡിയോയില്‍ ആദ്യം എത്തുന്നത് സ്വകാര്യതയെക്കുറിച്ച വ്യക്തമാക്കിക്കൊണ്ട് സോഫിയ അഷ്‌റഫാണ്. പിന്നീട് പാട്ടിലൂടെ കൃഷ്ണയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഭരണകൂട ഭീകരതയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് പെരുമാള്‍ മുരുകനും എത്തുന്നു. നാടോടി ഗാനത്തിന്റെ രീതിയില്‍ ചിട്ടപ്പെടുത്തിയ നിലപാടുമായി ശീതള്‍ സാതെയാണ് അവസാനം എത്തുന്നത്. 

ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ തെരഞ്ഞെടുക്കാനുള്ള ഒരാളുടെ അധികാരമാണ് നഷ്ടപ്പെടുന്നതെന്ന് കൃഷ്ണ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു വ്യക്തിക്ക് പൊതു ഇടവും സ്വകാര്യ ഇടവുമുണ്ട്. എന്നാല്‍ ആധാര്‍ ഇവയെ എല്ലാം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. നമ്മളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കുന്ന ഒന്നു മാത്രമാണിത്. ഏത് ഗവണ്‍മെന്റാണോ അധികാരത്തിലുള്ളത് അതിനനുസരിച്ച് നമ്മുടെ സ്വകാര്യ വിവരങ്ങളില്‍ കൃതൃമം നടത്താന്‍ കഴിയും. ആധാര്‍ ഇല്ലാത്ത ഒരാള്‍ ഗവണ്‍മെന്റിന്റെ കണ്ണില്‍ നിലനില്‍പ്പില്ലാത്ത മനുഷ്യനാണെന്നും അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം