ജീവിതം

ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള ചിത്രത്തിന് പിന്നിലെ മാന്ത്രികന്‍ ഇദ്ദേഹമാണ്

സമകാലിക മലയാളം ഡെസ്ക്

ച്ച വിരിച്ചു നില്‍ക്കുന്ന കുന്നിലേക്ക് തൊട്ടു നില്‍ക്കുന്ന നീലാകാശം, വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ബ്ലിസ് എന്ന ചിത്രം കാണാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. ലോകത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. എന്നാല്‍ വിന്‍ഡോസിന്റെ മുഖമായിരുന്ന ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫറെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ചക് ഓറിയര്‍ എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫറാണ് ബ്ലിസിനെ ക്യാപ്ചര്‍ ചെയ്തത്. 

21 വര്‍ഷം മുന്‍പാണ് ഓറിയര്‍ ഈ ചിത്രം എടുക്കുന്നത്. രണ്ട് ക്യാമറകളുമായി യാത്രചെയ്യുന്നതിനിടെ സൊനാമ ഹൈവേയുടെ എതിര്‍വശത്തെവിടെയോ വെച്ചാണ് ലോക ചിത്രത്തെ ക്യാമറയിലാക്കിയത്. ഇന്ന് അദ്ദേഹത്തിന് 76 വയസായി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മൈക്രോസോഫ്റ്റ് ബ്ലിസ് ഫോട്ടോഗ്രാഫിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം മനസിലാക്കിക്കഴിഞ്ഞു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഓരോ നിമിഷങ്ങളും താന്‍ ആസ്വദിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇന്നും അദ്ദേഹം ഫോട്ടോയ്ക്ക് പിന്നാലെയുള്ള ഓട്ടം തുടരുകയാണ്. ന്യൂ ഏയ്ഞ്ചല്‍ ഓഫ് അമേരിക്ക എന്ന് പേരുള്ള പ്രൊജക്റ്റിനായി മനോഹരങ്ങളായ വാള്‍പേപ്പറുകള്‍ എടുക്കുന്ന തിരക്കിലാണ് ഓറിയര്‍. സ്മാര്‍ട്ട്‌ഫോണുകളുടെ വാള്‍പേപ്പറിനെ മനോഹരമാക്കാനുള്ള ഓറിയറിന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. 

Caption- ഓറിയലിന്റെ പുതിയ ചിത്രങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍