ജീവിതം

എടിഎം കാര്‍ഡ് ബ്ലോക്കായി; റഷ്യക്കാരന് ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷ യാചിക്കേണ്ടി വന്നു

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്ടില്‍ വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ഒരു റഷ്യന്‍ യുവാവ്.  എന്നാല്‍ എടിഎം കാര്‍ഡ് ബ്ലോക്ക് ആയതോടെ പണത്തിന് വേണ്ടി യുവാവിന് ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിക്കേണ്ടി വരികയായിരുന്നു. 

കാഞ്ചീപുരത്തെ ഒരു ക്ഷേത്രത്തിന് മുന്നിലിരുന്നായിരുന്നു റഷ്യക്കാരനായ യുവാവിന് ഭിക്ഷ യാചിക്കേണ്ടി വന്നത്. ഈവാഞ്ചെലിന്‍ എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് പറയുന്നു. എടിഎം പിന്‍ ലോക്ക് ആയതാണ് ഇയാള്‍ക്ക് വിനയായത്. 

തന്റെ തൊപ്പി നീട്ടിയാണ് യുവാവ് ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിക്കുന്നത്. ഒരു വിദേശി ക്ഷേത്രത്തിന് മുന്നിലിരുന്ന ഭിക്ഷ യാചിക്കുന്നത് കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

ചെന്നൈയിലേക്ക് പോകാനുള്ള പണം ഇയാള്‍ക്ക് പൊലീസ് നല്‍കി. ചെന്നൈയിലെത്തിയതിന് ശേഷം റഷ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനും ഇയാളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ