ജീവിതം

കുടുംബം സഞ്ചരിച്ച കാറിന്റെ ടയര്‍ സിംഹം കടിച്ചു പറിച്ചു; വീഡിയോ കാണാം 

സമകാലിക മലയാളം ഡെസ്ക്

അപ്രതീക്ഷിതമായിട്ടായിരുന്നു സിംഹക്കൂട്ടം ദക്ഷിണാഫ്രിക്കയിലെ
ക്രൂഗര്‍ ദേശീയ പാര്‍ക്കിലെ റോഡില്‍ എത്തിയത്. അഞ്ചോളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നതിന്റെ ഇടയിലേക്ക് വന്ന സിംഹം അതിലൊരു വാഹനത്തിനാണ് കേടുപാട് വരുത്തിയത്. 

അഞ്ചോളം വാഹനങ്ങളുടെ മുന്‍പിലേക്കാണ് സിംഹക്കൂട്ടം കടന്നു വന്നത്. സിംഹം വാഹനത്തെ ആക്രമിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു മിനിറ്റ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം അനേകം ആളുകള്‍ കണ്ടുകഴിഞ്ഞു.

വാഹനങ്ങളുടെ ഇടയിലേക്ക് വന്ന സിഹം ഒരു കുടുംബം സഞ്ചരിക്കുന്ന കാറിന്റെ മുന്‍പിലേക്കെത്തി. കുറച്ചു സമയം കാറിനെ ചുറ്റിപ്പറ്റി നിന്ന  സിഹം പിന്നീട് കാറിന്റെ ടയര്‍ കടിച്ചു പറിക്കാന്‍ തുടങ്ങി. ഇവരുടെ തൊട്ടു മുന്‍പിലെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഇതിന്റെ ദൃശ്യങ്ങള്‍ എടുത്തത്.

കുറച്ചുനേരം കാറിന്റെ ടയര്‍ സിംഹം കടിച്ചു പറിച്ചു. എന്നാല്‍ പെട്ടെന്ന് കാറിന്റെ ടയര്‍ പൊട്ടുകയും ഇതിന്റെ ശബ്ദം കേട്ട് സിംഹങ്ങള്‍ പേടിച്ച് ചിതറി ഓടുന്നതും വീഡിയോയില്‍ ഉണ്ട്. ടയര്‍ പോയാലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ വിനോദസഞ്ചാര കുടുംബം. സിംഹം പോയതിനുശേഷം ടയര്‍ മാറ്റി കുടുംബം യാത്ര തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ