ജീവിതം

ഇതെന്തിനാണ് ധരിക്കുന്നത്! നെറ്റിചുളിപ്പിച്ച് തോംഗ് ജീന്‍സ് 

സമകാലിക മലയാളം ഡെസ്ക്

ജീന്‍സിലെ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. സ്‌ക്രാച്ച് ജീന്‍സിനും പ്ലാസ്റ്റിക് ജീന്‍സിനുമൊക്കെ പുറകെ പുതിയതായി അവതരിച്ചിരിക്കുന്നത് തോംഗ് ജീന്‍സാണ്. ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ആമസോണ്‍ ഫാഷണ്‍ വീക്കിലാണ് ഇന്റര്‍നെറ്റ് ലോകത്തെ അതിശയിപ്പിച്ച ഡിസൈനിന്റെ രംഗപ്രവേശം. എന്നാല്‍ ജീന്‍സിന്റെ പുതിയ അവതാരം സൈബര്‍ രംഗത്ത് വലിയ ചര്‍ച്ചയാവുകയാണ്. 'എല്ലാം വെട്ടിമാറ്റി എന്നാല്‍ കൂട്ടിതുന്നി'  ഇതാണ് തോംഗ് ജീന്‍സിന്റെ ആദ്യ വിവരണമായി എത്തിയത്.

തോംഗ് ജീന്‍സ് ഇതിനോടകം വാങ്ങിയവര്‍ ആരെങ്കിലുമുണ്ടോ? അവ ധരിക്കാന്‍ സുഖകരമാണോ? തുടങ്ങി നിരവധി ചോദ്യങ്ങളുമായി നിരവധി ആളുകള്‍ എത്തികഴിഞ്ഞു. തന്റെ ഡോക്ടര്‍ വിറ്റാമിന്‍ ഡിയുടെ കുറവ് നികത്താന്‍ തോംഗ് ജീന്‍സ് നിര്‍ദ്ദേശിച്ചു എന്നുപോലും അഭിപ്രായങ്ങള്‍ എത്തുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ ഒരു ജീന്‍സ് എന്തിനാണ് ധരിക്കുന്നത് എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഒരു ഡക്ട്-ടേപ്പായിരുന്നു ഇതിലും ഭേതം അതാകുമ്പോ ഇത്ര വിലയും നല്‍കേണ്ടിവരില്ലെന്ന അഭിപ്രായമാണ് പലര്‍ക്കും. 

ഇതാദ്യമായല്ല പഴയ ഡെനിമില്‍ നിന്ന് പുതിയ പരീക്ഷണങ്ങളുമായി ഡിസൈനര്‍മാര്‍ എത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാസ്റ്റിക് ജീന്‍സ് അവതരിപ്പിക്കപ്പെട്ടത്. എങ്കിലും ഇതല്‍പം കടുത്ത പ്രയോഗമായെന്നാണ് ജനങ്ങളുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു