ജീവിതം

കോഹ് ലി, അനുഷ്‌ക വിവാഹം ഡിസംബറില്‍; ലങ്കന്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് വിവാഹത്തിനായി

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരുന്ന വിവാഹം ഡിസംബറില്‍. ഏറെ വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഡിസംബറില്‍ ബോളിവുഡ് താരം അനുഷ്‌കയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും തമ്മിലുള്ള വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിവാഹത്തിന്റെ തിയതി മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നാണ് സൂചന. ഡിസംബറില്‍ ശ്രിലങ്കയ്‌ക്കെതിരായ മത്സരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് കോഹ് ലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന്‌ കളിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായാണ് കോഹ് ലി സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചത്. 

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും കോഹ് ലി തന്നെ ടീമിനെ നയിക്കുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നത്. വിവാഹ തിയതി തീരുമാനിക്കുന്നതോടെ ഈ കാര്യത്തില്‍ വ്യക്തത വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ക്രിക്കറ്റ്, ബോളിവുഡ് ലോകത്ത് ഒരേ സമയം വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു കോഹ് ലിയുടേയും അനുഷ്‌കയുടേയും പ്രണയം. ഇരുവരും ഡേറ്റിങ്ങിലാണെന്ന് ലോക് അറിഞ്ഞതിന് പിന്നാലെ 2013ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ അനുഷ്‌ക കോഹ് ലിക്കൊപ്പം പോവുക കൂടി ചെയ്തതോടെ ആരാധകര്‍ ഇരുവരുടേയും കാര്യം ഉറപ്പിച്ചു. 

വസ്ത്ര ബാന്‍ഡിന്റെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയത് അടുത്തിടെ വൈറലായിരുന്നു. അതിന് പിന്നാലെ ഇരുവരും ഒരേ ഡോക്ടറെ കാണാന്‍ പോയെന്ന വാര്‍ത്തയും ആരാധകരില്‍ കൗതുകമുണര്‍ത്തിയിരുന്നു. മുംബൈയിലെ അക്വപങ്ച്വറിസ്റ്റായ ഡോ.ജുവല്‍ ഗമേഡിയയെ ആണ് കോഹ് ലിയും അനുഷ്‌കയും സമീപിച്ചത്. 

കോഹ് ലിക്കൊപ്പമുള്ളതും, അനുഷ്‌കയ്‌ക്കൊപ്പുമുള്ളതുമായ വ്യത്യസ്ത ഫോട്ടോകള്‍ ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തതോടെയാണ് ഇക്കാര്യം ആരാധകരിലേക്കെത്തുന്നത്. 

അനുഷ്‌കയുമായുള്ള പ്രണയം പറയാന്‍ കോഹ് ലി ഒരിക്കലും മടിച്ചിരുന്നില്ല. എന്നാല്‍ കോഹ് ലിയെ കുറിച്ചുള്ള പ്രതികരണങ്ങളില്‍ നിന്നും അനുഷ്‌ക എന്നും വിട്ടുനില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 2015ല്‍ ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പരന്നെങ്കിലും, ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങി. കോഹ് ലിയുടെ മോശം പ്രകടനത്തിന് കാരണം അനുഷ്‌കയാണെന്ന രീതിയില്‍ ആരാധകര്‍ സമൂഹമധ്യമങ്ങളില്‍ ട്രോളുകള്‍ കൊണ്ട് നിറച്ചപ്പോള്‍ കോഹ് ലി അനുഷ്‌കയ്ക്ക് പിന്തുണയ്‌ക്കെത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍