ജീവിതം

വാഹനം ഓടിക്കുന്നതിന് ഇടയില്‍ ഡ്രൈവര്‍ ഡാന്‍സ് കളിക്കാന്‍ പോയാല്‍ എങ്ങിനെയുണ്ടാവും?

സമകാലിക മലയാളം ഡെസ്ക്

എത്ര ശ്രദ്ധിച്ചാണ് വാഹനം ഒാടിക്കുന്നതെങ്കിലും അപകടം ചിലപ്പോള്‍ മുന്നിലേക്ക് വന്നു കയറും. ഇടയ്ക്ക് ശ്രദ്ധയൊന്ന് വിട്ടു പോകുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷെ വാഹനം ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ ഡാന്‍സ് കളിക്കാന്‍ പോയാല്‍ എന്തായിരിക്കും അവസ്ഥ. ആ കടന്ന കൈ ചെയ്ത ഡ്രൈവറുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

വാഹനം ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും എഴുന്നേറ്റ് യാത്രക്കാരുടെ നേരെ തിരിഞ്ഞ് നിന്ന് വാഹനം ഓടിക്കുകയാണ് കൊളംബിയന്‍ ബസ് ഡ്രൈവര്‍. കൊളംബിയന്‍ ഗാകന്‍ ഡാരിയോ ഗോമസിന്റെ പാട്ടും പാടി ചുവടുവയ്ക്കുന്ന ഡ്രൈവര്‍ ഇടയ്‌ക്കൊന്ന് സ്റ്റിയറിങ് അഡ്ജസ്റ്റ് ചെയ്യുന്നത് മാത്രം കാണാം. 

വളവ് വരുന്നു എന്ന് യാത്രക്കാരില്‍ ഒരാള്‍ വിളിച്ചു പറയുമ്പോള്‍ ഡ്രൈവര്‍ സ്റ്റീയറിങ് വീല്‍ അഡ്ജസ്റ്റ് ചെയ്യുന്നു. ഇതുവരെ വീഡിയോ കണ്ടിരിക്കുന്ന പലര്‍ക്കും ദേഷ്യവും അത്ഭുതവുമൊക്കെ തോന്നും. പക്ഷെ വീഡിയോയുടെ അവസാനം യഥാര്‍ഥ വസ്തുത കാണുമ്പോഴായിരിക്കും നമ്മള്‍ നൈസായി പറ്റിക്കപ്പെട്ടതാണെന്ന് മനസിലാവുക. 

മുന്നില്‍ പോകുന്ന മറ്റൊരു വണ്ടിയില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഈ ബസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു