ജീവിതം

ആര്‍മാദിച്ച് ഫിറ്റായോ? കമ്പനി നിങ്ങള്‍ക്ക് 'ഹാങ്ങ്ഓവര്‍ ലീവ്' തരും

സമകാലിക മലയാളം ഡെസ്ക്

രാത്രി ആര്‍മാദിച്ചതിന് ശേഷം രാവിലെ ഹാങ്ഓവറിന്റെ ബുദ്ധിമുട്ടിലാണോ? ഹാങ് ഓവര്‍ വിട്ടുമാറാതെ ജോലിക്ക് പോകണമല്ലോ എന്ന് വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. 

ലണ്ടനിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് ഹാങ്ങ്ഓവര്‍ ലീവ് എടുക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഇതിനായി ലീവ് ഫോമില്‍ എന്തെഴുതും എന്ന് ആലോചിച്ച് തല പുകയ്ക്കുകയും വേണ്ട. ബിയര്‍, മ്യൂസിക്, സിക്ക് എന്നിങ്ങനെ ഏതെങ്കിലും ഇമോജീസ് മെസേജ് ചെയ്താല്‍ മതിയാകും. 

ഇതോടെ ജീവനക്കാര്‍ക്ക് കള്ളം പറയാതെ ലീവെടുക്കാം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഐസിഇ എന്ന മ്യൂസിക്ക് ടിക്കറ്റിങ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ കമ്പനിയാണ് ജീവനക്കാര്‍ക്ക് ആരും നല്‍കാത്ത ഒരു ഓഫര്‍ നല്‍കുന്നത്. 

കമ്പനിയുടെ ബെസ്റ്റ് ഡീലുകള്‍ നടക്കുന്നത് ഈ നൈറ്റ് പാര്‍ട്ടികള്‍ക്ക് ശേഷമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സ്ഥാപകന്‍ ഫില്‍ ഹുച്ഛിയോന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍