ജീവിതം

ഗുരുതരമായി പരിക്കേറ്റ പാമ്പിന് സിടി സ്‌കാന്‍; സംഭവം ഇന്ത്യയില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

മനുഷ്യനെ സിടി സ്‌കാനിന് വിധേയമാക്കും, മൃഗങ്ങളേയോ? പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനെയാണ്‌ കഴിഞ്ഞ ദിവസം സിടി സ്‌കാനിന് വിധേയമാക്കിയത്. 

ഇന്ത്യയില്‍ ആദ്യമായി പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കുകയായിരുന്നു ബുഭനേശ്വറിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ഞായറാഴ്ച. ഗുരുതര പരിക്കുകളോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പാമ്പിനെ സ്‌നേക്ക് ഹെല്‍പ്പ്‌ലൈന് വിഭാഗത്തിന് കൈമാറി. ഇതിന് ശേഷമായിരുന്നു പാമ്പിനെ സ്‌കാനിങ്ങിന് വിധേയമാക്കിയത്. 

എക്‌സറേയ്ക്ക് പാമ്പിനെ വിധേയമാക്കിയെങ്കിലും വലിയ പരിക്കുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സിടി സ്‌കാനിന്റെ സാധ്യതകള്‍ തേടിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കാന്‍ അനുവാദമില്ലാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയെ ഇതിനായി സമീപിച്ചത്. 

സിടി സ്‌കാന്‍ നടത്തിയെങ്കിലും ഇനിയും കൂടുതല്‍ കൃത്യതയോടെ സ്‌കാന്‍ നടത്തേണ്ടതുണ്ട്. മലമ്പാമ്പിന് അനസ്‌തേഷ്യ നല്‍കിയെന്ന വാര്‍ത്ത് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഇതിന് മുന്‍പ് വന്നിട്ടുണ്ടെങ്കിലും പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍