ജീവിതം

വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ പാലം തകര്‍ത്തത് നിമിഷങ്ങള്‍ക്കുള്ളില്‍:  വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

വെറും അഞ്ച് മിനിറ്റ് പോലും വേണ്ടി വന്നില്ല വര്‍ഷങ്ങള്‍ പഴക്കമുള്ള വമ്പന്‍ പാലം തകര്‍ന്നടിയാന്‍. അമേരിക്കയിലെ കാന്റോണിലുള്ള ബാര്‍ക്ക്‌ലി ബ്രിഡ്ജ് ആണ് അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. തടാകത്തിന് മുകളിലൂടെ പോകുന്ന ഈ പാലം പണി തീര്‍ത്തത് 1932ലാണ്. 3500 അടിയായിരുന്നു ഇതിന്റെ നീളം.

പാലത്തിന് സമാന്തരമായി മറ്റൊരു ബദല്‍ പാലം പണികഴിപ്പിച്ചതിനാലും ഇതിന്റെ കാലപ്പഴക്കം മൂലവുമാകാം തകര്‍ത്തു കളഞ്ഞത്. ഏതായാലും ഒരുപാട് കാലത്തെ പ്രയത്‌നം കൊണ്ട് മനുഷ്യന്‍ നിര്‍മ്മിക്കുന്ന വലിയ പ്രതിഭാസങ്ങളെല്ലാം അതിന്റെ ആയിത്തിലൊന്ന് സമയം കൊണ്ട് അവനു തന്നെ തകര്‍ത്ത് കളയാനാകും എന്നാണ് ഇതുപോലുള്ള വീഡിയോകളെല്ലാം സൂചിപ്പിക്കുന്നത്. 

566,000 ഡോളറായിരുന്നു ഈ പാലം തകര്‍ക്കാന്‍ വേണ്ടി വന്ന ചെലവ്. അതായത് 3.7 കോടി രൂപ. അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കാം ഇത് ഞെടിയിടയില്‍ തകര്‍ത്തിട്ടുണ്ടാവുക. കാതടപ്പിക്കുന്ന ശബ്ദത്തോടു കൂടിയാണ് ഇത് തകര്‍ന്നു വീണത്. തകര്‍ന്ന ഉടനെത്തന്നെ വന്‍ തോതില്‍ പൊടിപടലങ്ങള്‍ ഉയരുകയും ചെയ്തു. ഒരുപാട് സമയമെടുത്താണ് പിന്നീട് ആ പ്രദേശത്തെ കാലാവസ്ഥ പൂര്‍വ്വസ്ഥിതിയിലായത്. 24 മണിക്കൂര്‍ സമയത്തേക്ക് അതുവഴിയുള്ള ജലഗതാഗതവും പാലം വഴിയുള്ള ഗതാഗതവും അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു.

കെവൈടിസിഡി ഡിസ്ട്രിക്റ്റ്1 എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയാണ് പാലം തകര്‍ത്ത വാര്‍ത്ത പുറംലോകമറിയുന്നത്. 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ