ജീവിതം

സ്വയം സംസാരിച്ച് നടക്കുന്ന ഭ്രാന്തിയെന്ന് കരുതി; പൊലീസ് എത്തിയപ്പോ റിപ്പോര്‍ട്ടറുടെ ലൈവ് 

സമകാലിക മലയാളം ഡെസ്ക്

അവിടവിടെയായി ചുറ്റി നടന്ന് സ്വയം സംസാരിക്കുന്ന സ്ത്രീയെ കണ്ട സമീപവാസി, ഭ്രാന്തിയാണ് അതെന്ന് കരുതി പൊലീസിനെ വിവരമറിയിച്ചു. കേട്ടപാതി പൊലീസ് പാഞ്ഞെത്തുകയും ചെയ്തു. പക്ഷേ മൊബൈല്‍ ജേര്‍ണലിസത്തിന്റെ കാലമാണ് ഇതെന്നൊന്നും അവരോര്‍ത്തില്ല. പാഞ്ഞെത്തിക്കഴിഞ്ഞപ്പോഴാണ് പൊലീസിനും പൊലീസിനെ വിവരമറിയിച്ച വ്യക്തിക്കും അബദ്ധം മനസിലായത്. 

സ്ഥലത്തെ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സിബിഎസ് പിറ്റ്ബര്‍ഗിലെ റിപ്പോര്‍ട്ടറായിരുന്നു അത്. അവിടം ചുറ്റി നടന്ന് മേഗല്‍ സ്‌കില്ലര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു സമീപവാസി ഭ്രാന്തിയാണ് അതെന്ന് തെറ്റിദ്ധരിച്ചത്. 

പൊലീസ് സ്ഥലത്തെത്തുന്ന സമയത്തും ഫേസ്ബുക്ക് ലൈവിലായിരുന്നു റിപ്പോര്‍ട്ടര്‍. മേഗന്‍ തന്നെയാണ് സംഭവം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തനിക്ക് ചിരിയടക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഈ സംഭവങ്ങള്‍ കേട്ടതിന് ശേഷം മേഗന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍