ജീവിതം

മകളെ ഗര്‍ഭിണിയാക്കി വിവാഹം കഴിച്ചു; ബന്ധം അവസാനിപ്പിച്ചപ്പോള്‍ മകളേയും മകളിലുണ്ടായ കുഞ്ഞിനേയും അച്ഛന്‍ വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

സ്വന്തം മകളെയും മകളിലുണ്ടായ ഏഴ് മാസം പ്രായമായ മകനേയും അച്ഛന്‍ വെടിവെച്ചു കൊന്നു. യുഎസ് സ്‌റ്റേറ്റായ കണക്റ്റികട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അച്ഛനുമായുള്ള ബന്ധം മകള്‍ അവസാനിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റീവന്‍ പ്ലാഡല്‍ എന്ന ആളാണ് ഭാര്യയും മകളുമായ കാറ്റീ പ്ലാഡലിനെ വെടിവെച്ച് കൊന്നത്. അതിന് ശേഷം ഇയാള്‍ ആത്മഹത്യചെയ്തു. 

സ്റ്റീവന്‍ പ്ലാഡല്‍ അമ്മയെ വിളിച്ച് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു കുഞ്ഞ്. കാറ്റി പ്ലാഡലിനെ ദത്തെടുത്തിരിക്കുന്ന 56 കാരനായ ആന്റോണിയോ ഫസ്‌കോയേയും കാറ്റി പ്ലാഡലിനേയും പിക്അപ് ട്രക്കില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. മകളെ ദത്തെടുത്തിരിക്കുന്ന വീട്ടില്‍ വെച്ചാണ് കൊല നടന്നത്. 

കഴിഞ്ഞ വര്‍ഷമാണ് കാറ്റി പ്ലാഡല്‍ അച്ഛനില്‍ നിന്ന ഗര്‍ഭം ധരിക്കുന്നത്. തുടര്‍ന്ന് മകളെ ഗര്‍ഭിണിയാക്കിയെന്ന കാര്യം തന്റെ ഭാര്യയോട്- കാറ്റിയുടെ അമ്മയോട്- സ്റ്റീവിന്‍ പറഞ്ഞു. മകളെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അതിനാല്‍ ഡിവോഴ്‌സ് വേണമെന്നുമായിരുന്നു സ്റ്റീവിന്റെ ആവശ്യം. കാറ്റി ചെറുതായിരുന്നപ്പോള്‍ മറ്റൊരു കുടുംബത്തിലേക്ക് ദത്ത് നല്‍കിയിരുന്നു. പിന്നീട് 18 വയസില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം അച്ഛനമ്മമാരെക്കുറിച്ച് അറിയുന്നതും അവരുടെ അടുത്തേക്ക് വരുന്നതും. ഇങ്ങനെ തിരിച്ചെത്തിയതിന് ശേഷമാണ് അച്ഛനുമായി കാറ്റി ബന്ധത്തിലാകുന്നത്. കാറ്റി ഗര്‍ഭിണിയായതോടെ വ്യഭിചാരക്കുറ്റം ചുമത്തി ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ സമയത്ത് സ്‌ററീവന്റെ അമ്മയാണ് കുട്ടിയെ നോക്കിയത്. 

20 കാരിയായ കാറ്റിയെ കൂടാതെ ആറും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികള്‍ കൂടി സ്റ്റീവെനുണ്ട്. കാറ്റി ഗര്‍ഭിണിയായതോടെ സഹോദരിയെ രണ്ടാനമ്മയായി കാണണമെന്ന് ഈ കുട്ടികളോട് സ്റ്റീവന്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി