ജീവിതം

ഒരു വിമാന ടിക്കറ്റില്‍ ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിച്ചു; ഹോ, എന്തൊരു കാഞ്ഞബുദ്ധിയാ!

സമകാലിക മലയാളം ഡെസ്ക്

ന്ത് മണ്ടത്തരമാണ് ചെയ്യുന്നത്? ഭക്ഷണം കഴിക്കാന്‍ വേണ്ടി വിമാന ടിക്കറ്റ് എടുക്കുന്നോ? മണ്ടത്തരമല്ല, ഈ ലോകത്ത് ഇത്രയും കാഞ്ഞബുദ്ധി മറ്റാര്‍ക്കും കാണാന്‍ വഴിയില്ല. കാരണം ഒരു വിമാന ടിക്കറ്റിന്റെ പൈസയില്‍ 300 ദിവസമാണ് ഈ ബുദ്ധിമാന്‍ സുഭിഷ്ടമായ ഭക്ഷണം കഴിച്ചത്. എങ്ങനെ എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ മൂക്കില്‍ വിരല്‍ വെച്ചുപോകും. 

ഈ സംഭവം നടക്കുന്നത് അങ്ങ് ചൈനയിലാണ്. ക്വാങ് വാഹ് യിറ്റി പോയില്‍ നിന്നുള്ള ആളാണ് ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന് നല്ല പണി കൊടുത്തത്. ഷാന്‍സിയിലെ സിയാന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഇയാള്‍ ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തു. അടുത്ത ദിവസം യാത്ര ചെയ്യുന്നതിനായി അയാള്‍ വിമാനത്താവളത്തിലെത്തി. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക ലോഞ്ചില്‍ വിശ്രമിച്ചു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അവിടെ നിന്ന് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. എന്നിട്ട് യാത്ര അടുത്ത ദിവസത്തേക്ക് മാറ്റി. 

ഇത് ഇയാള്‍ തുടര്‍ച്ചയായി ചെയ്തു. എല്ലാ ദിവസവും ടിക്കറ്റ് മാറ്റി. അയാള്‍ ലോഞ്ചില്‍ വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോയി. ഒരു വര്‍ഷം 300 ദിവസമാണ് ഇത്തരത്തില്‍ ഇയാള്‍ ഒരു ടിക്കറ്റ് ഉപയോഗിച്ച് ഭക്ഷണം കഴിച്ചത്. അവസാനം ഇയാള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് മുഴുവന്‍ പണവും കീശയിലാക്കും.

തുടര്‍ച്ചയായി യാത്ര മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് നടത്തിയ അന്വേഷണത്തില്‍ വളരെ വൈകിയാണ് സംഭവം മനസിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍