ജീവിതം

72കാരി മുത്തശ്ശി വിവാഹം കഴിച്ചത് 19കാരനെ: പ്രണയനിര്‍ഭരമായ ദൃശ്യങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

റെ പ്രയവ്യത്യാസമുള്ളവര്‍ വിവാഹം കഴിക്കുന്നത് ആളുകള്‍ ഒരുപാട് കൗതകത്തോടെയും അതിശയത്തോടെയുമാണ് നോക്കിക്കാണുന്നത്. അത് യുകെയിലായാലും ഇന്ത്യയിലായാലും വ്യത്യാസമൊന്നുമില്ല. അതുകൊണ്ടാണ്
52കാരനായ മിലിന്ദ് സോമന്‍ 19കാരി അങ്കിത കൗറിനെ വിവാഹം കഴിച്ചത് ഇവിടെ വാര്‍ത്തയാകുന്നതും ആളുകള്‍ ആഘോഷിക്കുന്നതും.

പക്ഷേ സംഗതി തിരിച്ചാണെങ്കില്‍ ആളുകള്‍ക്ക് അംഗീകരിക്കാന്‍ വിശ്വസിക്കാനും അല്‍പം ബുദ്ധിമുട്ടാണ്. അതായത് പ്രായം കറഞ്ഞ പുരുഷനും പ്രായം കൂടിയ സ്ത്രീയുമാണെങ്കില്‍ നെറ്റി ചുളിക്കുന്നവരാണ് മിക്കവരും. പുരുഷന്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീകളെയാണ് വിവാഹം കഴിക്കുക എന്ന അലിഖിത നിയമം ആളുകളുടെയുള്ളില്‍ നിന്ന് മാഞ്ഞ് പോകാത്തതിനാലാകാമത്. 

മാത്രമല്ല, തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്കും താല്‍പര്യം കുറവായിരിക്കും. കാരണം തന്നെക്കാള്‍ പക്വത എപ്പോഴും പുരുഷന് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അധിക സ്ത്രീകളും. എന്നാലിവിടെ പരമ്പരാഗത നിയമങ്ങളെയെല്ലാം തിരുത്തി ഒരു വിവാഹം നടന്നു. 72 വയസുകാരിയായ ആല്‍മെദ എറല്‍ വിവാഹം കഴിച്ചത് വെറും പത്തൊന്‍പത് വയസ് മാത്രം പ്രായമുള്ള ഗ്രേ ഹാര്‍ഡ്വിക് എന്ന യുവാവിനെയാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയുമെല്ലാം എതിര്‍പ്പുകളെ അവഗണിച്ച് അവര്‍ ഒന്നായി. ഇപ്പോള്‍ രസകരമായി ജീവിക്കുന്നു. 

ഒരു പിസ ഹട്ടില്‍ വെച്ച് നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവര്‍ക്ക് പരസ്പരം മനസിലാക്കാനായി. ഇവരുടെ സൗഹൃദയത്തിനും പ്രണയത്തിനും പ്രായം ഒരു ഘടകമേയല്ല. രണ്ട് വര്‍ഷത്തോളമായി ഇവര്‍ വിവാഹിതരായിട്ട്. തങ്ങളുടെ കുടുംബത്തിലുള്ളവരടക്കം ഒരുപാട് പേര്‍ എതിരാണെന്ന് ഈ ദമ്പതികള്‍ക്കറിയാം. പക്ഷേ ഇവര്‍ ഏറെ സന്തോഷത്തോടെ പ്രണയിച്ച് ജീവിക്കുകയാണ്. 

വിവാഹത്തിന് ശേഷം എറലിന്റെ മകന്‍ അവരോച് സംസാരിക്കാറേയില്ല. ഏറലിന്റെ പേരക്കുട്ടി ആരോണിന് ഇത് അംഗീകരിക്കാനേ കഴിയുന്നില്ല. കാരണം ആരോണിനേക്കാള്‍ മൂന്ന് വയസിന് ഇളയതാണ് തന്റെ മുത്തശ്ശിയുടെ പുതിയ ഭര്‍ത്താവ്. ഗ്രേയുടെ വീട്ടുകാര്‍ക്കും എതിര്‍പ്പാണ്.

വീട്ടുകാരുടെ എതിര്‍പ്പൊന്നും ദമ്പതികള്‍ കാര്യമാക്കുന്നില്ല. ഇവരുടെ ചിന്തകളും താല്‍പര്യങ്ങളുമെല്ലാം ഏറെക്കുറെ ഒന്നു തന്നെയാണ്. മിക്ക ദമ്പതികള്‍ക്കിടയിലും നടക്കാതെ പോകുന്നത് ഈ ചേര്‍ച്ചയാണ്. ഏറല്‍- ഗ്രേ ദമ്പതികളുടെ ജീവിതം പറയുന്ന ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറല്‍ ആയ വീഡിയോ ക്ലിപ്പിന് ഇതിനോടകം പത്ത് ലക്ഷം വ്യൂവേഴ്‌സ് ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍