ജീവിതം

നാലു വയസുകാരനെ ഒരു പാഠം പഠിപ്പിക്കാന്‍ ഗര്‍ഭിണി ചെയ്തത്; യുവതിയുടെ ഇടംകാല്‍ പ്രയോഗം

സമകാലിക മലയാളം ഡെസ്ക്

ഗര്‍ഭിണിയായ യുവതി നാലു വയസുകാരനെ ഇടംകാല്‍ വെച്ച് വീഴ്ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. കുട്ടിയുടെ പ്രവര്‍ത്തികളില്‍ അതൃപ്തി തോന്നിയതിനെ തുടര്‍ന്ന് അവനെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ വിശദീകരണം. 

ചൈനയിലാണ് സംഭവം. റെസ്റ്റോറന്റിലൂടെ കുട്ടി ഓടുമ്പോഴായിരുന്നു ഈ സ്ത്രി അവനെ ഇടംകാല്‍ വെച്ച് വീഴ്ത്തുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഈ സ്ത്രിക്ക് നേരെ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

കുട്ടി റെസ്റ്റോറന്റിലേക്ക് കയറുന്ന സമയത്ത് ഡോറിലുണ്ടായിരുന്ന പ്ലാസ്റ്റിക് കര്‍ട്ടന്‍ അടുത്ത് ഇരിക്കുകയായിരുന്ന സ്ത്രീയുടേയും ഭര്‍ത്താവിന്റേയും ദേഹത്ത് തട്ടിയിരുന്നു. ഇതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്. ഹൃദ്രോഗമുള്ള കുട്ടിയായിരുന്നു ഇത്. പെട്ടെന്നുള്ള  വീഴ്ചയുടെ കുട്ടിയുടെ തലച്ചോറിന് ആഘാതമേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ