ജീവിതം

അപ്പോള്‍ ഇങ്ങനെയും ചക്ക മുറിക്കാമല്ലേ: വീഡിയോ കാണാം...

സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണ്ണനിറമുള്ള ചുളകളോടുകൂടിയ ചക്ക എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ഇതിന്റെ സവിശേഷമായ മണവും രുചിയുമെല്ലാം ചക്കയാരാധകരെ അതിലേക്ക് അടുപ്പിക്കുന്നു. 'അകത്തറുത്താല്‍ പുറത്തറിയും' എന്നൊരു പഴംചൊല്ലുതന്നെ ചക്കയെച്ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇത് അറുക്കല്‍ ആളുകള്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല പലര്‍ക്കും.

ചക്കയുടെ കട്ടിയുള്ള പുറംതോടും മുളഞ്ഞില്‍ എന്ന് പേരുള്ള അതിന്റെ പശയുമൊക്കെയാണ് ചക്കമുറിക്കല്‍ എല്ലാവര്‍ക്കും ഒരു ഭഗീരഥപ്രയത്‌നം ആയി മാറുന്നത്. എന്നാല്‍ നമ്മള്‍ വളരെ കഷ്ടപ്പെട്ട് അമിത അധ്വാനത്തോടു കൂടി ചെയ്യുന്ന ഈ പരിപാടി വളരെ സിംപിളാണെന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ഇത് കണ്ടാല്‍ വിചാരിക്കും, 'ങേ ഇത് ഇത്ര എളുപ്പമായിരുന്നോ' എന്ന്. പുറം തോട് മാത്രം ആദ്യം വളരെ മനോഹരമായി പറിച്ചെടുത്ത് ഒരു പഴക്കുല പോലെയാണ് ഇതില്‍ ചക്കപ്പഴവും പിടിച്ചൊരാള്‍ നില്‍ക്കുന്നത്. കഴിക്കുന്നത് പോലെത്തന്നെ മനോഹരമാണ് ചക്ക മുറിക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ