ജീവിതം

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: കന്നി കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി 

ജീന ജേക്കബ്

മെക്‌സിക്കന്‍ സുന്ദരി എസ്തഫാനിയ ഷാവേസ് ഗാര്‍ഷ്യ 2018ലെ ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് കിരീടം ചൂടി. കെനിയക്കാരി ഫഹിമ കുലോ മുഹമ്മദ് അബ്ദി റണ്ണറപ്പും ഇന്ത്യയുടെ എലീന കാതറിന്‍ ആമോണ്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസിന്റെ സഹകരണത്തോടെ സ് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന മിസ് ഗ്ലാം വേള്‍ഡ് 2018 മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. മിസ് ഗ്ലാം വേള്‍ഡ് വിജയിയെ സിനിമാതാരവും മോഡലുമായ ഇഷാ തല്‍വാര്‍ കിരീടമണിയിച്ചു. ഓസ്‌ട്രേലിയ, റഷ്യ, ഫ്രാന്‍സ്, സൗത്ത് കൊറിയ, ചൈന, മെക്‌സിക്കോ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി 39രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണു മത്സരിച്ചത്. 

ചിത്രത്തിന് കടപ്പാട്:  മെല്‍ട്ടണ്‍ ആന്റണി

മൂന്ന് ഘട്ടങ്ങളായി നടന്ന മത്സരത്തില്‍ പ്രിലിമിനറി റൗണ്ടുകള്‍ വിജയിച്ചെത്തിയ 15 മത്സരാര്‍ത്ഥികള്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ജഡ്ജസ്സുമായുള്ള വണ്‍ ടു വണ്‍ റൗണ്ടായിരുന്നു ഇത്. മത്സരാര്‍ത്ഥികള്‍ എല്ലാ ജഡ്ജുമാരുടെയും പേരടങ്ങിയ ലോട്ടില്‍ നിന്ന ഒരു ജഡ്ജിനെ തിരഞ്ഞെടുക്കുന്നു, തുടര്‍ന്ന് ജഡ്ജിന്റെ ചോദ്യത്തിന് മത്സരാര്‍ത്ഥി ഉത്തരം നല്‍കും. ഈ ഉത്തരമാണ് ഇവരെ മുന്നോട്ടുള്ള റൗണ്ടുകളിലേക്ക് യോഗ്യരാക്കുന്നത്. ജഡ്ജ്മാരില്‍ ഏറ്റവും സെക്‌സി ജഡ്ജ് ആര് എന്നതുമുതല്‍ അമ്മയാകുമ്പോള്‍ മകള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂല്യം എന്ത് എന്നതുവരെ ചോദ്യങ്ങളില്‍ ഉള്‍പ്പെട്ടു.

ചിത്രത്തിന് കടപ്പാട്: ആല്‍ബിന്‍ മാത്യൂ

രണ്ടാം റൗണ്ടില്‍ മത്സരിച്ച 15 പേരില്‍ നിന്ന് എട്ട് പേര്‍ ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. എട്ട് പേരോടുമായി ഒരേ ചോദ്യം ചോദിച്ച് അതിന് അവര്‍ നല്‍കുന്ന ഉത്തരത്തില്‍ നിന്നാണ് വിജയികളെ തീരുമാനിക്കുക. മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ വിജയി വേള്‍ഡ് അംബാസിഡര്‍ ഫോര്‍ വേള്‍ഡ് പീസ് എന്ന ടൈറ്റിലിനും അര്‍ഹയാണ്. ലോകസമാധാനത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ അംബാസിഡര്‍ പദവിയാണ് മിസ് ഗ്ലാം വേള്‍ഡ് 2018ന് ഇതുവഴി ലഭിക്കുക. ഫൈനല്‍ റൗണ്ടില്‍ എത്തിയ എട്ട് മത്സരാര്‍ത്ഥികള്‍ക്ക് മിസ് ഗ്ലാം വേള്‍ഡായി ഈ രാത്രി നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസമാധാനത്തിനായി (നടത്തുന്ന പ്രസംഗത്തിലൂടെ) നല്‍കുന്ന സന്ദേശം എന്തായിരിക്കും എന്ന ചോദ്യമാണ് ലഭിച്ചത്. 

എലീന കാതറിന്‍ ആമോണ്‍, ചിത്രത്തിന് കടപ്പാട്:  മെല്‍ട്ടണ്‍ ആന്റണി


സബ്‌ടൈറ്റില്‍ വിജയികള്‍

ബെസ്റ്റ് നാഷനല്‍ കോസ്റ്റ്യൂം: അഞ്ചലി വിനോദ്യ രാമചന്ദ്രന്‍ (ശ്രീലങ്ക), മിസ് കണ്‍ജിനിയാലിറ്റി: എമിലി ജെ റിങ്(ഓസ്‌ട്രേലിയ), മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍: യുസുമാന്‍ കൊലോവ (കജാകിസ്ഥാന്‍), മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍: റമോണ മരിയ (റൊമാനിയ), മിസ് വ്യൂവേഴ്‌സ് ചോയിസ്: എന്‍ഗോക് ഹാന്‍ ഫാന്‍ (വിയറ്റ്‌നാം), മിസ് കാറ്റ് വാക്ക്: എസ്തഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സികോ), മിസ് പെര്‍ഫക്ട് ടെന്‍: മെലീസ ഗിര്‍സ്(ബല്‍ജിയം), മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ്: ഡോറിഹര്‍ മരിയോലി സുവാരസ് (വെനിസ്വേല), മിസ് ബ്യൂട്ടിഫുള്‍ ഐസ്: സോണികാ (ബുള്‍ജേരിയ), മിസ് ടാലന്റ്: എലീന കാതറിന്‍ (ഇന്ത്യ), മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍: സൊകയ്‌ന ജബ്ബാറി (മൊറോക്കോ), മിസ് ഫൊട്ടോജനിക്: യുസുമാന്‍ കൊലോവ (കജാകിസ്ഥാന്‍), മിസ് പഴ്‌സനാലിറ്റി: ഇന്നാ പെട്രീഷിയ ഗിറ്റാ (ഫിലിപ്പൈന്‍സ്), മിസ് ഫിറ്റ്‌നസ്: തനാലക്‌സ്യുമി മഹേന്ദിരന്‍ (മലേഷ്യ).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു