ജീവിതം

കടിച്ച പാമ്പിനെ പിടികൂടി, കൈയില്‍ ചുറ്റിപ്പിടിച്ച പാമ്പുമായി ആശുപത്രിയിലെത്തി; ലോകത്തെ ഞെട്ടിച്ച് യുവതി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബീജിങ്; കൈയില്‍ ചുറ്റിപ്പിടിച്ച പാമ്പുമായി അത്യാഹിത വിഭാഗത്തിലേക്ക് വരുന്നത് കണ്ട് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചൈനയിലെ ആശുപത്രിയിലേക്ക് കടിച്ച പാമ്പുമായി ഒരു യുവതി എത്തിയത്. തന്നെ കടിച്ച പാമ്പിനെ പിടികൂടി അതിനേയും പിടിച്ചാണ് 20 കാരി ആശുപത്രിയില്‍ എത്തിയത്.

കൈയില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന പാമ്പിന്റെ കഴുത്തില്‍ മുറുക്കി പിടിച്ചുകൊണ്ട് പാമ്പു കടിച്ചതിനെക്കുറിച്ച് വിവരിക്കുകയാണ് ഇവര്‍. അതിനിടെ പാമ്പിനെ ഉയര്‍ത്തി കാട്ടുന്നതും അതിന്റെ തല പരിശോധിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ആശുപത്രിയിലെ ഫോം പൂരിപ്പിക്കുന്ന സമയത്ത് ഇവരുടെ കൈയില്‍ പാമ്പുണ്ടായിരുന്നു. പിന്നീടാണ് ഒരു കുപ്പിയിലേക്ക് ഇതിനെ മാറ്റുന്നത്. ഷെജിംഗ് പ്രൊവിശ്യയിലാണ് സംഭവമുണ്ടായത്. 1.5 മീറ്റര്‍ നീളമുള്ളതായിരുന്നു പാമ്പ്. വളരെ ശാന്തയായാണ് പാമ്പ് കടിച്ചതിനെക്കുറിച്ച് യുവതി പറഞ്ഞത്. 

വീണുപോയ മൊബൈല്‍ ഫോണ്‍ തേടുമ്പോഴാണ് യുവതിക്ക് പാമ്പുകടിയേല്‍ക്കുന്നത്. അവിടത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്ന പാമ്പിനെ യുവതി പിടികൂടി. ഇതിനെ കൈയിലേക്ക് ചുറ്റിയതിന് ശേഷമാണ് യുവതി ആശുപത്രിയിലേക്ക് പോയത്. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കിക്കുക എന്നൊരു ചൊല്ലില്ലേ... അത് പ്രാവര്‍ത്തികമാക്കി ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് യുവതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു