ജീവിതം

ഒരു പട്ടിയുടെ തലയെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം; കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

രു പട്ടിയുടെ തലയ്ക്ക് അഞ്ച് ലക്ഷം വിലയിടുക. പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അങ്ങനെ സാധാരണ ഒരു പട്ടിയെ കൊല്ലാന്‍ ഇത്രയും പണം ചെലവാക്കാന്‍ ആരും തയാറാവില്ല. എന്നാല്‍ അങ്ങനെയൊരു സാധാരണ നായ അല്ലെങ്കില്‍ സോബ്രയുടെ അവസ്ഥയാകും. കൊളംബിയന്‍ ആന്റി നാര്‍ക്കോട്ടിക് പൊലീസ് സേനയിലെ അംഗമായ സോബ്ര എന്ന നായയാണ് ഇപ്പോള്‍ വധഭീഷണി നേരിടുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടാന്‍ സഹായിച്ചതോടെയാണ് ആറ് വയസുകാരനായ സോംബ്ര കള്ളക്കടത്തുകാരുടെ കണ്ണില്‍ കരടാകുന്നത്. ഇപ്പോള്‍ സാംബ്രയെ ഇല്ലാതാക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് മയക്കുമരുന്നു സംഘം. 

മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊലീസുകാര്‍ക്ക് മുന്‍പും വധഭീഷണി നേരിട്ടിട്ടുണ്ട്. എന്തായാലും വളരെ ഗൗരവത്തോടെയാണ് വധഭീഷണിയെ സോബ്രയുടെ മേലധികാരികള്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ ശക്തമായ സുരക്ഷ വലയമാണ് നായയ്ക്കായി ഒരുക്കിയിരിക്കുന്നത്. ബോംബ്ര മാത്രമല്ല നിരവധി പൊലീസ് നായ്കള്‍ക്ക് ദിവസേന ഇത്തരത്തില്‍ ഭീഷണിവരാറുണ്ടെന്നാണ് പൊലീസ് നായകളുടെ പരിശീലകനായ കാര്‍ഡോണ പറയുന്നത്. 

ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെടുന്ന സോംബ്രയ്ക്ക് ആറ് വയസാണുള്ളത്. ശക്തരായ മയക്കുമരുന്ന സംഘത്തിനെതിരേയുള്ള നിരവധി ഓപ്പറേഷനുകളില്‍ പങ്കാളിയായതോടെയാണ് സോംബ്രയ്‌ക്കെതിരേ ഭീഷണി എത്തിയത്. 2016 ല്‍ 2.9 ടണ്‍ കൊക്കെയ്‌നാണ് സോംബ്ര ഉറബ പോര്‍ട്ടില്‍ നിന്ന് മണത്ത് കണ്ടെത്തിയത്. കണ്ടെയ്‌നറില്‍ നിറച്ച പഴത്തിന് ഇടയിലായിരുന്നു ഇത് കണ്ടെത്തിയത്. അടുത്ത വര്‍ഷവും അവള്‍ തന്ത്രപൂര്‍വം മയക്കുമരുന്ന് കണ്ടെത്തി. 1.1 ടണ്‍ വരുന്ന മയക്കുമരുന്ന് സാന്റ മാര്‍തയിലെ സംഭരണശാലയിലെ ഫ്രൂട്ട് പള്‍പ്പിനിടയില്‍ നിന്നാണ് ഇവള്‍ കണ്ടെത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ