ജീവിതം

സ്വസ്ഥമായി ജീവിക്കാന്‍ കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും നല്ല നഗരം ഇതാണ്....

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് സ്വസ്ഥമായും എല്ലാ സൗകര്യങ്ങളോടെയും ജീവിക്കാന്‍ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയില്‍ വിയന്ന ഒന്നാമതെത്തി. ഇതാദ്യമായാണ് വിയന്ന പട്ടികയില്‍ ഒന്നാമതെത്തുന്നത്. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.  ഇതോടെ പട്ടികയില്‍ ഇടം നേടുന്ന ആദ്യ യൂറോപ്യന്‍ നഗരമായും വിയന്ന മാറി.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന, ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണിനെ മറികടന്നത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് കുറച്ചത്.

ജീവിത നിലവാരത്തിന്റെ കാര്യത്തിലും ലോകനഗരങ്ങളില്‍ മുന്നിലാണ് വിയന്ന.140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വിയന്നയും മെല്‍ബണും മുഴുവന്‍ പോയിന്റുകളും നേടിയിരുന്നു. പരിസ്ഥിതി-സാംസ്‌കാരിക മേഖലകളില്‍ മെല്‍ബണ്‍ മികച്ച സ്‌കോര്‍ നേടിയെങ്കിലും ഭീകരാക്രമണം മെല്‍ബണിന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കുകയായിരുന്നു.  ഒസാക്ക,കാല്‍ഗാരി, സിഡ്‌നി എന്നിവയാണ് ആദ്യ അഞ്ചില്‍ ഉള്ള മറ്റ് നഗരങ്ങള്‍. വാന്‍കൂവര്‍, ടോക്യോ, ടൊറന്റോ, കോപന്‍ഹേഗന്‍, അഡ്‌ലെയ്ഡ് എന്നീ നഗരങ്ങള്‍ കൂടിയാകുമ്പോള്‍ ആദ്യ പത്ത് പൂര്‍ണമാകും.

ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം ദമാസ്‌കസാണ്.ധാക്ക, ലഗോസ്, നൈജീരിയ എന്നിവയാണ് പട്ടികയില്‍ അവസാനമുള്ള മറ്റ് നഗരങ്ങള്‍. ബാഗ്ദാദ് , കാബൂള്‍ തുടങ്ങിയ പ്രശ്‌നബാധിത നഗരങ്ങളെ സര്‍വ്വേയിലേക്ക് പരിഗണിച്ചിരുന്നില്ല.  സാമൂഹ്യ-രാഷ്ട്രീയ സ്ഥിരത, കുറ്റകൃത്യങ്ങള്‍, വിദ്യാഭ്യാസം,ആരോഗ്യരംഗം എന്നിവയാണ് മികച്ച നഗരത്തെ കണ്ടെത്താന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍