ജീവിതം

മാനുഷിക്ക് പിന്‍ഗാമിയായി അനുക്രീതി ലോകസുന്ദരിയാകില്ല; അവസാന 12ല്‍ ഇടം നേടാതെ ഇന്ത്യന്‍ സുന്ദരി പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

സാനിയ: 2017ല്‍ മാനുഷി ഛില്ലര്‍ ഇന്ത്യയിലെത്തിച്ച ലോകസുന്ദരി പട്ടം ഇക്കുറി ഇന്ത്യക്ക് സ്വന്തമാകില്ല. ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ നിന്ന് മിസ് ഇന്ത്യ അനുക്രീതി വാസ് പുറത്ത്. അവസാന പത്തില്‍ ഇടം കണ്ടെത്താനാകാതെ ചൈനയിലെ സാനിയയില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് അനുക്രീതി പുറത്താകുകയായിരുന്നു. 

മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അനുക്രീതി ലോക സുന്ദരി പോരാട്ടത്തിന് അര്‍ഹത നേടിയത്. താമിഴ്‌നാട് സ്വദേശിയായ അനുക്രീതി ഇരുപതാം വയസ്സിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ലോക സുന്ദരി മത്സരത്തിനായി യോഗ്യത നേടിയത്. 

ലോക സുന്ദരി മത്സരത്തില്‍ അവസാന 30ല്‍ ഇടം നേടിയെടുത്ത അനുക്രീതി പക്ഷെ ആദ്യ 12ല്‍ ഇടം നേടിയില്ല. മിസ് ബെലാറസ്, മിസ് ജമൈക്ക, മിസ് മെക്‌സിക്കോ, മിസ് ഉഗാണ്ട, മിസ് തായ്‌ലന്‍ഡ് എന്നാണ് അവസാന അഞ്ചില്‍ ഇടം നേടിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി