ജീവിതം

ലോകം പുതുവര്‍ഷത്തെ വരവേറ്റു; 2018 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

സമകാലിക മലയാളം ഡെസ്ക്

നിറയെ പ്രതീക്ഷകളോടെ 2018 പുലര്‍ന്നു. ഇന്ത്യന്‍ സമയം വൈകിട്ട്  മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2018 ആദ്യമെത്തിയത്. എട്ടര മണിക്കൂറിന് ശേഷം ആഘോഷാരവങ്ങളോടെ രാജ്യം പുതുവര്‍ഷത്തെ വരവേറ്റു.

വൈകിട്ട് നാലരയോടെ ന്യൂസിലാന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാതലത്തില്‍ തിനായിരങ്ങള്‍ 2018 നെ വരവേറ്റു. ഒരു മണിക്കൂറിനകം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും മെല്‍ബണിലും പുതുവര്‍ഷമെത്തി. മഴവില്ലുപോലുള്ള വെടിക്കെട്ട് തീര്‍ത്താണ് ഓസ്‌ട്രേലിയ പുതുവര്‍ഷത്തെ വരവേറ്റത്. 

അതിന് പിന്നാലെ ചൈനയിലും സിംഗപ്പൂരിലും 2018 എത്തി. ഇന്‍ഡോനീഷ്യയും ബംഗ്ലാദേശും കടന്ന് ഇന്ത്യയിലുമെത്തി. പ്രധാന നഗരങ്ങളിലെല്ലാം പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൊച്ചി പതിവു പോലെ ഭീമന്‍ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ തിരുവനന്തപുരത്ത് ഓഖി ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരികള്‍ പ്രകാശിച്ചു. സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. 

പുതുവര്‍ഷം ദുബായിലെത്തിയപ്പോള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നര. മോസ്‌കോയും മാഡ്രിഡും ഒരുമണിക്കൂറിന് ശേഷം 2018നെ വരവേറ്റു. പുലര്‍ച്ചെ നാലരയോടെ റോമിലും അഞ്ച് നാല്‍പ്പതിന് ലണ്ടനിലും പുതുവര്‍ഷമെത്തി. അമേരിക്കയില്‍ രാവിലെ പത്തിനാണ് 2018 എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു