ജീവിതം

റിയാലിറ്റി ഷോ പരിപാടിക്കിടെ വസ്ത്രം ഉരിഞ്ഞുപോയി ; മോഡലിന് പറ്റിയ അമളി ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി : ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ വിവാദങ്ങള്‍ പുത്തരിയല്ല. ഇത്തവണ ഷോയിലെ താരത്തിന്റെ ഗംഭീരന്‍ എന്‍ട്രിയാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പരിപാടിക്കിടെ വേദിയിലേക്കെത്തിയ മോഡലും നടിയുമായ കോര്‍ട്‌നി ആക്ടിന്റെ പാവാട അഴിഞ്ഞുപോയി.

കാണികള്‍ക്കിടയിലേക്ക് കൈവീശി സ്റ്റെയര്‍കേസ് ഇറങ്ങുമ്പോഴായിരുന്നു കോര്‍ട്‌നി ആക്ട് എന്ന് വിളിക്കപ്പെടുന്ന ഷെയ്ന്‍ ഗില്‍ബര്‍ട്ടോ ജെനേക്കോ എന്ന ആസ്‌ത്രേലിയന്‍ താരത്തിന്റെ വസ്ത്രം അഴിഞ്ഞു വീണത്.അടിവസ്ത്രം ധരിക്കാതെയായിരുന്നു നടിയുടെ രംഗപ്രവേശം. സംഭവം വീക്ഷിച്ച അവതാരകയും കാണികളും എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം സ്തബ്ധരായി. 

പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സ്‌കേര്‍ട്ട് അഴിഞ്ഞു വീഴുകയായിരുന്നുവെന്നാണ് നടി പിന്നീട് പ്രതികരിച്ചത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വാര്‍ത്താപ്രചാരം നല്‍കുക ലക്ഷ്യമിട്ട് മനപ്പൂര്‍വം ചെയ്ത നാടകമാണിതെന്നും ആരോപണം ഉയരുന്നുണ്ട്. അടിവസ്ത്രം ഇടാതെ എന്തിന് വേദിയിലെത്തി എന്നാണ് ഇതിന് കാരണമായി ചിലര്‍ ചോദിക്കുന്നത്. 

എന്തായാലും പാവാട അഴിഞ്ഞതിലൂടെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയ്ക്ക് വന്‍ പ്രചാരമാണ് ലഭിച്ചത്. ചാനല്‍ 5 സംപ്രേഷണം ചെയ്യുന്ന ബിഗ് ബ്രദര്‍ റിയാലിറ്റി ഷോ 2018 ന് ജനുവരി രണ്ടു മുതലാണ് തുടക്കമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ