ജീവിതം

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി കൊട്ടാര വാതിലുകള്‍ തുറന്ന് ഗുജറാത്തിലെ ഗേ രാജകുമാരന്‍; 15 ഏക്കറിലെ കൊട്ടാരമാണ് എല്‍ജിബിടി സെന്ററാക്കുന്നത് 

സമകാലിക മലയാളം ഡെസ്ക്


മൂഹത്തില്‍ നിന്ന് നീക്കിനിര്‍ത്തപ്പെടുന്ന എല്‍ജിബിടി വിഭാഗങ്ങള്‍ക്കായി തന്റെ കൊട്ടാരത്തിന്റെ വാതില്‍ തുറന്നുകൊടുക്കുകയാണ് ഗുജറാത്തിലെ രാജകുമാരന്‍. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ രാജ്പിപ്ലയിലെ മാനവേന്ദ്ര സിംഗ് ഗോഹിലാണ് ധീരമായ തീരുമാനമെടുത്തിരിക്കുന്നത്. ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം ഒരുക്കാനായി 15 ഏക്കര്‍ വ്യാപിപ്പിച്ചു കിടക്കുന്ന കൊട്ടാരം റിസോഴ്‌സ് സെന്ററാക്കി മാറ്റാനാണ് തീരുമാനം. 

ലൈംഗിക ന്യൂനപക്ഷമായതിനാല്‍ അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കായാണ് തന്റെ കൊട്ടാരം തുറന്നു കൊടുക്കുന്നതെന്ന് മാനവേന്ദ്ര പറഞ്ഞു. പരമ്പരാഗത മൂല്യങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്ന രാജ്യത്തിലെ ചെറിയ നഗരങ്ങളില്‍ സ്വന്തം സ്വത്വം വെളിപ്പെടുത്തി ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മറ്റൊരു വിവാഹം കഴിക്കേണ്ടതായി വരികയോ അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്യും. അവര്‍ക്ക് പോകാനോ അവരെ പിന്തുണക്കാനോ ആരും ഉണ്ടാകില്ല. അതിനാലാണ് ഇത്തരത്തിലുള്ള സെന്റര്‍ തുടങ്ങുന്നതെന്ന് പ്രിന്‍സി വ്യക്തമാക്കി. 
 
തനിക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്നും അതിനാലാണ് നല്ലൊരു കാര്യത്തിനായി കൊട്ടാരം ഉപയോഗിക്കുന്നതെന്നും അദ്ദേഹം. താമസിക്കാനായി മുറികളും, ചികിത്സ സൗകര്യങ്ങളും, ഇംഗ്ലീഷ് പരിശീലനവും, ജോലി നേടുന്നതിന് സഹായിക്കുന്ന വിവിധ ക്ലാസുകളും കൊട്ടാരത്തില്‍ ഒരുക്കാനാണ് പദ്ധതിയിടുന്നത്. പത്ര പരസ്യത്തിലൂടെ അമ്മ തള്ളിപ്പറഞ്ഞതോടെ പത്ത് വര്‍ഷത്തിന് കുടുംബം ഉപേക്ഷിച്ചതാണ് മാനവേന്ദ്ര. പിന്നീട് സമൂഹത്തില്‍ എല്‍ജിബിടി വിഭാഗത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. 

ഹനുമന്തേശ്വര്‍ 1927 എന്നാണ് കൊട്ടാരത്തിന് മാനവേന്ദ്ര സിംഗ് ഇട്ടിരിക്കുന്ന പേര്. മാനവേന്ദ്രന്റെ പൂര്‍വീകര്‍ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. ഇന്ത്യന്‍ വൈസ്രോയിയും എഴുത്തുകാരനുമായ ഇയാന്‍ ഫ്‌ലെമിംഗ് ഇവിടെ താമസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'