ജീവിതം

9000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നവര്‍ എങ്ങനെയിരിക്കും? ഉത്തരം ഈ കൗമാരക്കാരിയുടെ മുഖം പറയും

സമകാലിക മലയാളം ഡെസ്ക്

കൗമാര പ്രായക്കാരിയായ ഡോണിന്റെ അവസാനമായി ഒരാള്‍ കാണുന്നത് 9,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ അവളുടെ മുഖം നമുക്ക് വീണ്ടും കാണാന്‍ അവസരമുണ്ടാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഏകദേശം 7000 ബിസിയിലെ മെസോലിത്തിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ രൂപം വ്യക്തമാക്കുന്നതിനായാണ് ഡോണിന്റെ മുഖം പുനഃര്‍നിര്‍മിച്ചത്. എന്നാല്‍ ഡോണിന്റെ സന്തോഷത്തോടെയുള്ള മുഖമല്ല നമുക്ക് കാണാന്‍ കഴിയുക.

എല്ലുകളും പല്ലും പരിശോധിച്ചതിന്‍ നിന്ന് ഡോണിന് 15 നും 18 നും ഇടയില്‍ പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്നോട്ട് ഉന്തിയ താടിയെല്ലുകളാണ് ഡോണിനുള്ളത്. മൃഗങ്ങളുടെ തൊലി ചവയ്ച്ചതുകൊണ്ടാകാം ഇങ്ങനെയെന്നാണ് ഗവേഷകര്‍ പറയുന്നത്. ആ കാലഘട്ടത്തില്‍ ആളുകള്‍ സാധാരണയായി ചെയ്തിരുന്നതാണിത്. ടെറാകോട്ട ഉപയോഗിച്ചാണ് രൂപം നിര്‍മിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഡോണ്‍ ദേഷ്യപ്പെട്ട് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് പുനര്‍സൃഷ്ടാവായ ഒര്‍ത്തൊഡോണ്ടിക്‌സ് പ്രൊഫസര്‍ പറഞ്ഞത് ഇങ്ങനെ- ആ കാലഘത്തില്‍ ദേഷ്യപ്പെടാതിരിക്കാന്‍ അവള്‍ക്ക് അവസരമുണ്ടായിരുന്നില്ല. 

വളരെ മോശം ആരോഗ്യസ്ഥിതിയിലായിരുന്നു ഡോണെന്നാണ് ഗവേഷകര്‍ പറയുന്നത്. നടുവിനും മറ്റും പ്രശ്‌നമുണ്ടായിരുന്നതിനാല്‍ അവള്‍ക്ക് ശരിക്ക് നടക്കാന്‍ സാധിച്ചിരുന്നില്ലെന്നും അതായിരിക്കാന്‍ മരണത്തിന് കാരണമായതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 1993 ല്‍ ഗുഹയുടെ ഉള്ളില്‍ നിന്നാണ് അവ്ഗി (ഡോണ്‍ ഓഫ് ഗ്രീക്) എന്ന് പേരിട്ട പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''