ജീവിതം

ഒരു കുപ്പി വാങ്ങാന്‍ നരസിംഹത്തിലെ മോഹന്‍ലാല്‍ ആവണം, ഇതാണ് കേരളത്തിന്റെ അവസ്ഥ; ബിവറേജസില്‍ നിന്നുള്ള വീഡിയോ സൂപ്പര്‍ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

വതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച ഈ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് നരസിംഹം എന്നാണ്... ദാ കാണ്... ഈ ഡയലോഗ് കേട്ടാല്‍ നമ്മുടെ മുന്നില്‍ തെളിയുന്നത് ഒരു ചിത്രം മാത്രമാണ്. വെള്ളത്തില്‍ നിന്ന് പൊങ്ങി വരുന്ന മോഹന്‍ലാലിന്റെ മുഖം. നായകന്റെ എന്‍ട്രി എന്നൊക്കെ പറയുന്നത് ഇതാണ്... അല്ലേ? പക്ഷേ മോഹന്‍ലാലിന്റെ ഈ വരവിനേക്കാള്‍ സൂപ്പര്‍ഹിറ്റായ മറ്റൊരു എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. 

പാലയിലെ ബിവറേജസില്‍ നിന്ന് ബിയറും വാങ്ങി വെള്ളത്തില്‍ നിന്ന് പൊങ്ങി വരുന്ന യുവാവാന്റെ വീഡിയോ. കാലവര്‍ഷം ശക്തമായതോടെ കേരളം വെള്ളത്തിലായിരിക്കുകയാണ്. മഴ ആഘോഷിക്കാന്‍ കുപ്പി വാങ്ങാന്‍ വെള്ളം നീന്തി വരേണ്ട അവസ്ഥയാണ് പല സ്ഥലങ്ങളിലുമുള്ളത്. വീഡിയോയില്‍ കണുന്ന പ്രദേശത്ത് അരയ്‌ക്കൊപ്പമാണ് ഇവിടെ വെള്ളമുള്ളത്. ഇതില്‍ മുങ്ങി നിന്ന് മൂന്ന് കുപ്പി ബിയറുമായി സിനിമ സ്‌റ്റൈലില്‍ ഉയര്‍ന്ന് ചാടുകയാണ് ഈ യുവാവ്. എന്തായാലും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ കാണിച്ചു തരാന്‍ ഇതിലും മികച്ച വീഡിയോ ഇല്ല എന്ന് പറയാം. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് വീഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ