ജീവിതം

സ്ത്രീകളെക്കാള്‍ ലൈംഗികപങ്കാളികള്‍ ഉള്ളത് പുരുഷന്മാര്‍ക്കോ? പുതിയ കണ്ടെത്തല്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ജീവിതകാലത്ത് സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ പുരുഷന്‍മാര്‍ക്കെന്ന് പഠനം. സ്ത്രീകളെക്കാള്‍ ലൈംഗീക പങ്കാളികളെക്കുറിച്ച് തുറന്നുപറയാന്‍ പുരുഷന്‍മാര്‍ തയ്യാറാകുന്നുണ്ടെന്നും ഒരു പരിധിവരെ ഇതാണ് സ്ത്രീകളെക്കാള്‍ ലൈംഗികപങ്കാളികള്‍ ഉള്ളത് പുരുഷന്മാര്‍ക്കാണെന്ന കണ്ടെത്തലിലേക്ക് എത്താന്‍ കാരണമായതെന്നും പഠനത്തില്‍ പറയുന്നു. തങ്ങളുടെ പങ്കാളിയെക്കുറിച്ച് തുറന്നുപറയാന്‍ സത്രീകള്‍ വിമുഖത കാണിക്കുമ്പോള്‍ പുരുഷന്‍മാര്‍ ഇതേക്കുറിച്ച് എസ്റ്റിമേറ്റ് ചെയ്തുപോലും പറയാന്‍ സന്നദ്ധരാകുന്നെന്ന് പഠനത്തില്‍ പറയുന്നു. 

15,000പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ നടത്തിയ സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠനം പുറത്തുവിട്ടത്. പഠനത്തില്‍ പുരുഷന്‍മാര്‍ 14 ലൈഫ്‌ടൈം ലൈംഗിക പങ്കാളികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏഴ് എന്നാണ്. പുരുഷന്‍മാര്‍ തങ്ങളുടെ പങ്കാളികളെ എണ്ണി തിട്ടപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി അവര്‍ എസ്റ്റിമേറ്റ് ചെയ്താണ് ഇതേക്കുറിച്ച് പറഞ്ഞതെന്നും പഠനത്തില്‍ പറയുന്നു. 

ലൈംഗീക നിലപാടില്‍ ഇരുകൂട്ടര്‍ക്കുമിടയിലെ വ്യത്യാസവും പഠനത്തില്‍ ചൂണ്ടികാട്ടുന്നു. ലൈംഗീക വിഷയങ്ങള്‍ തുറന്നുപറയുമ്പോള്‍ സ്ത്രീകള്‍ യാഥാസ്ഥിതിക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ