ജീവിതം

'കൂടുതല്‍ ബലാത്സംഗങ്ങളും മോശം സെക്‌സ് മാത്രമാണ്'; വിവാദമായി ഫെമിനിസ്റ്റ് എഴുത്തുകാരിയുടെ പരാമര്‍ശം

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളുടെ കളിത്തോഴിയാണ് എഴുത്തുകാരിയും പ്രമുഖ സ്ത്രീ പക്ഷവാദിയുമായ ജെര്‍മെയിന്‍ ഗ്രീര്‍. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത് ഗ്രീറിന്റെ പതിവാണ്. മാതൃത്വവും സ്ത്രീകളുടെ ലൈംഗികതയേയും കുറിച്ചുള്ള ദി ഫീമെയില്‍ യൂനച്ച് എന്ന പുസ്തകത്തിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ബലാത്സംഗത്തെ മോശം സെക്‌സെന്ന് വിലയിരുത്തി വീണ്ടും വിവാദ നായികയായിരിക്കുകയാണ് ഗ്രീര്‍.

ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഹേ ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഗ്രീറിന്റെ പരാമര്‍ശം. കൂടുതല്‍ ബലാത്സംഗങ്ങളും മോശം സെക്‌സുപോലെയാണെന്ന് ഗ്രീര്‍ പറയുന്നത്. എതിര്‍ലിംഗത്തില്‍പ്പെട്ട ആളുമായുള്ള ലൈംഗിക ബന്ധങ്ങളില്‍ ഭൂരിഭാഗവും പരസ്പര സമ്മതത്തോടുള്ളതായിരിക്കില്ല. നമ്മള്‍ ബലാത്സംഗം എന്ന് വിലയിരുത്തുന്നതെല്ലാം അതില്‍ കൂടുതല്‍ അസാധാരണമായിരിക്കും. പരസ്പരം സംസാരിക്കാതെയും പ്രണയത്തെക്കുറിച്ച് പറയാതെയും നടത്തുന്ന മോശം സെക്‌സ് മാത്രമായിരിക്കും അത് എന്നാണ് ഗ്രീര്‍ പറയുന്നത്.

പുരുഷന്മാര്‍ ക്ഷീണിതയായി കിടക്കുന്ന തന്റെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ച് വൈവാഹിക അവകാശങ്ങള്‍ ആസ്വദിക്കുകയാണ്. കോടതിയിലെ നിയമങ്ങള്‍കൊണ്ട് ഇത് അവസാനിപ്പിക്കാനാവില്ല. ശ്രദ്ധേയമായ ക്രൂര കൃത്യമായിട്ടല്ല ബലാത്സംഗത്തെ മനസിലാക്കേണ്ടത്. ഇത് ഭ്രാന്തവും അശ്രദ്ധവും നിര്‍വികാരവുമാണ്. കൂടുതല്‍ ബലാത്സംഗവും പരുക്കേല്‍പ്പിക്കുന്നതല്ല. ബലാത്സംഗം ചെയ്യപ്പെടുന്നവരെ വീണ്ടും താഴേക്ക് തള്ളിയിടാനായാ ആ വാക്ക് ഉപയോഗിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന റേപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആഘാതമാകും. ബലാത്സംഗം നമ്മെ നശിപ്പിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കണമെന്നാണ് സമൂഹത്തിന്റെ ആഗ്രഹം. എന്നാല്‍ നമ്മള്‍ ഇതിലൂടെ നശിക്കില്ലെന്നും ഗ്രീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍