ജീവിതം

എന്തിനാ ആ പാവം ചെടിയെ മുറിച്ചത്: കരഞ്ഞ് തളര്‍ന്ന് ഇഷ; പരിസ്ഥിതി ദിനത്തില്‍ വിഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്ന് ലോകപരിസ്ഥിതി ദിനമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് ചിത്രങ്ങള്‍, പോസ്റ്ററുകള്‍ കവിതകള്‍, പണ്ട് മരം നടുന്നതിന്റെ ചിത്രങ്ങളുടെ കുത്തിപ്പൊക്കലുകള്‍ എന്നിവയെക്കൊണ്ടെല്ലാം നിറയുകയാണ് സോഷ്യല്‍മീഡിയ. ഇതിനിടയില്‍ കുറച്ച് പഴയതാണെങ്കിലും ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. 

വീട്ടുമുറ്റത്തെ മാവിന്റെ ഒരു കമ്പ് മുറിച്ചതിന് അമ്മയോട് പിണങ്ങുകയും വിങ്ങിപൊട്ടി കരയുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. കരച്ചിലിനിടയ്ക്ക് അവള്‍ പറയുന്ന വാക്കുകള്‍ ഇന്നത്തെ ദിവസം മറ്റെന്തിനെക്കാളും മനസില്‍ പതിയുന്നതാണ്. പാവം ചെടിയെ വെട്ടിയതെന്തിനാ എന്ന് അവള്‍ സങ്കടത്തോടെ ചോദിക്കുന്നത് കേട്ടാല്‍ ആര്‍ക്കായാലും വിഷമം തോന്നും.

സോഷ്യല്‍ മീഡിയാ കുത്തിപ്പൊക്കലുകള്‍ക്കിടയില്‍ വേറിട്ട ഒരു ചിത്രമായി ഈ കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്ന് കേള്‍ക്കുകയാണ്. പാവം മാവിനെ നിങ്ങള്‍ മുറിച്ചപ്പോള്‍ അതിന് എത്ര വേദനിച്ചുകാണുമെന്ന് ഓര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് ഈ കുഞ്ഞ്. നമുക്ക് വേറെ ചെടി നടാമെന്ന് അമ്മ പറയുമ്പോള്‍. എനിക്ക് അതിന് വെട്ടുമ്പോള്‍ സങ്കടം വരുമെന്നായിരുന്നു ഇവളുടെ പരിഭവം. മുതിര്‍ന്നവര്‍ ഒരു മടിയും കൂടാതെ പ്രതകൃതിയോട് ക്രൂരമായി പെരുമാറുമ്പോള്‍ 'അയ്യോ എന്റെ പാവം മാവെ...'എന്നും പറഞ്ഞാണ് ഈ മോളുടെ കരച്ചില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍