ജീവിതം

സഡന്‍ ബ്രേക്കിട്ട് നിന്ന അപകടം; ഒന്നുമറിയാതെ നോക്കിയിരിക്കുന്ന കുഞ്ഞ്; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ടന്നുതുടങ്ങിയാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധയാണ് വേണ്ടത്. ചെറിയ അശ്രദ്ധകള്‍ക്ക് പോലും വലിയ വിലനല്‍കേണ്ടിവരും. രക്ഷകര്‍ത്താക്കളുടെ അശ്രദ്ധകാരണം അപകടം സംഭവിക്കുമായിരുന്ന ഒരു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്ക് ഓടിയിറങ്ങിയ കുഞ്ഞ് ഒരു ലോറിഡ്രൈവറുടെ സമയോചിത ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ട വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

വീട്ടില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് നടന്നിറങ്ങി, നടുറോഡില്‍ ഇരിപ്പുറപ്പിച്ചു. വേഗത്തില്‍ വന്ന ലോറിയുടെ െ്രെഡവര്‍ കുഞ്ഞിനെ കണ്ട് വാഹനം നിര്‍ത്തി. എതിരെ വന്ന മറ്റൊരു ലോറിയും റോഡിന് നടുവില്‍ തന്നെ നിര്‍ത്തി കുഞ്ഞിന് രക്ഷാകവചമൊരുക്കി. പിന്നീട് അതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍ കുഞ്ഞിനെ റോഡില്‍ നിന്ന് എടുത്തു മാറ്റുകയായിരുന്നു. ബൈക്ക് യാത്രികന്‍ കുഞ്ഞിനെ സമീപത്തെ വീട്ടിലേല്‍പ്പിക്കുമ്പോഴേക്കും കുഞ്ഞിന്റെ അമ്മ ഓടിയെത്തി കുഞ്ഞിനെ വാങ്ങുന്നതും വീഡിയോയില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ