ജീവിതം

സ്വന്തം മരണത്തെക്കുറിച്ച് ഹോക്കിങ്‌ പറഞ്ഞു; 'എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്‌'

സമകാലിക മലയാളം ഡെസ്ക്

സ്റ്റീഫന്‍ ഹോക്കിങ്‌, ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യരില്‍ ഒരാള്‍. 21 വയസില്‍ കോളെജില്‍ തളര്‍ന്നു വീഴുമ്പോള്‍ ഹോക്കിങ്ങിന് ഡോക്റ്റര്‍മാര്‍ വിധിച്ചത് രണ്ട് വര്‍ഷമായിരുന്നു. എന്നാല്‍ എല്ലാം മറികടന്ന് 50 വര്‍ഷത്തില്‍ അധികമാണ് അദ്ദേഹം ജീവിച്ചത്. വൈദ്യശാസ്ത്രത്തിലെ അത്ഭുതമായി. 

മരണത്തെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഹോക്കിങ് ജീവിച്ചത്. അത് നിമിഷവും മരണം തന്നെ കീഴ്‌പ്പെടുത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വര്‍ഷങ്ങളായി രോഗത്തിനൊപ്പം ജീവിച്ചതുകൊണ്ട് വളരെ താത്വികമായ സമീപനമാണ് തന്റെ മരണത്തെക്കുറിച്ച് ഹോക്കിങ്ങിനുണ്ടായിരുന്നത്. മരണം സംഭവിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയായിരുന്നു. 

'മരണത്തെ പ്രതീക്ഷിച്ചാണ് കഴിഞ്ഞ 49 വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചത്. മരിക്കാന്‍ എനിക്ക് ഭയമില്ല. എന്നാല്‍ പെട്ടെന്ന് മരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'. 2011 ല്‍ ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. 

മരണാനന്തര ജീവിതം എന്നൊന്ന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലച്ചോറ് ഒരു കംപ്യൂട്ടറിനെ പോലെയാണ് അതിന്റെ മറ്റ് ഭാഗങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ അതും നില്‍ക്കും. ചീത്തയായ കംപ്യൂട്ടറുകള്‍ക്ക് സ്വര്‍ഗമോ മരണാനന്തര ജീവിതമോ ഇല്ല. ഇരുട്ടിനെ പേടിത്തുന്നവര്‍ക്കായുള്ള കെട്ടുകഥയാണിത്' - ഹോക്കിങ്‌ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍