ജീവിതം

ആദ്യം അവളൊന്ന് തലോടി നോക്കി, ആ വിരുതന്‍ തൃപ്തനായില്ല; ഇതിലും ക്യൂട്ടായി എങ്ങനെ ആക്രമിക്കും?

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് അവരുടെ കൈകളിലേക്ക് എത്തണം. ആരുടെ കയ്യില്‍ എന്ത് കണ്ടാലും അത് തങ്ങളുടേതാണെന്നാണ് കുഞ്ഞുങ്ങളുടെ സൈക്കോളജി എന്നാണ് പൊതുവെ പറയാറ്. തങ്ങളെ തൃപ്തിപ്പെടുത്തുന്നത് വരെ അതെല്ലാം അവരുടെ പക്കല്‍ വേണം. കളിച്ചു കളിച്ചു ആര്‍മാദിക്കണം. മനുഷ്യ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ഇങ്ങനെ, കുട്ടി ആനയുടേതാണെങ്കിലും ഈ കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്ന് വേണം അടുത്തിടെ ഇന്റര്‍നെറ്റ് വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് നമ്മള്‍ മനസിലാക്കാന്‍. 

തായ്‌ലാന്‍ഡിലെ പട്ടാര എലിഫെന്റ് ഫാമിലെത്തിയ വിനോദ സഞ്ചാരിയായ ഹന്നാ ഫ്രഞ്ചിക്കിന് ഇക്കാര്യം നന്നായി മനസിലായി കാണും. തന്റെ അടുത്തേക്കെത്തുന്ന ആനക്കുട്ടിയെ ആദ്യം അവളൊന്ന് തലോടി തന്നിലേക്ക് അടുപ്പിച്ചു. പക്ഷേ ആ തലോടനൊന്നും അവനെ തൃപ്തിപ്പെടുത്തിയില്ല. ചെളിയില്‍ ഇരിക്കുകയായിരുന്നു ഹന്നയെ പിന്നെ സ്‌നേഹം കൊണ്ട് ആക്രമിച്ചു കളിക്കുകയായിരുന്നു ആ കുട്ടി വിരുതന്‍. 

തന്നെ ആ ചെളിയിലേക്കിട്ട് ആനക്കുട്ടി കാണിച്ച കുസൃതിയൊന്നും പക്ഷേ ഹന്നയെ തെല്ലും അലോസരപ്പെടുത്തിയതേയില്ല. ചിരിച്ചു കൊണ്ട് ആനക്കുട്ടിയുടെ കളികള്‍ക്കൊപ്പം കൂടുകയായിരുന്നു അവള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍